IndiaKeralaLatestThiruvananthapuram

കൊല്‍ക്കത്തയില്‍ ബഹുനില കെട്ടിടത്തില്‍ തീപ്പിടിത്തം; നിരവധി പേര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകള്‍

“Manju”

സിന്ധുമോൾ. ആർ

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ ബഹുനില കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായി. കൊല്‍ക്കത്ത ഗണേഷ് ചന്ദ്ര അവന്യൂവിലുള്ള അഞ്ചുനില കെട്ടിടത്തിലാണ് തീപ്പിടിത്തുണ്ടായത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയതായാണ് റിപോര്‍ട്ടുകള്‍. നഗരത്തിന്റെ വടക്കന്‍ ഭാഗത്ത് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപ്പിടുത്തമുണ്ടായത്. ഇത് മുകളിലത്തെ നിലയിലേക്കും വ്യാപിച്ചതായി അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

‘ഞങ്ങള്‍ ഭൂരിഭാഗം ആളുകളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ചിലര്‍ ഇപ്പോഴും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. അവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ജീവനക്കാരെ രക്ഷിക്കാന്‍ ഹൈഡ്രോളിക് ഗോവണി, പ്രത്യേക യൂനിറ്റുകള്‍ എന്നിവ സേവനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്’- സംസ്ഥാന അഗ്‌നിശമന സേവന മന്ത്രി സുജിത് ബോസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനും തീ അണയ്ക്കുന്നതിനുമായി 20 ഫയര്‍ഫോഴ്‌സ് യൂനിറ്റുകളും ഒരു ഹൈഡ്രോളിക് ഗോവണിയും വിന്യസിച്ചിട്ടുണ്ട്. അപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. ഒരു വൃദ്ധയായ സ്ത്രീ വാഷ്റൂമിനുള്ളില്‍ കുടുങ്ങിയും തീ പടര്‍ന്നതിനെത്തുടര്‍ന്ന് ഭയപ്പെട്ട് ഒരു കൊച്ചുകുട്ടി കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍നിന്ന് ചാടിയപ്പോള്‍ മരണം സംഭവിച്ചതായും മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നു. മന്ത്രി സുജിത്ത് ബോസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Related Articles

Check Also
Close
  • …..
Back to top button