LatestThiruvananthapuram

വി എം സുധീരന്‍ രാജിവച്ചു

“Manju”

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും വി എം സുധീരന്‍ രാജിവച്ചു. രാജിക്കാര്യം അറിയിച്ചുള്ള കത്ത് സുധീരന്‍ കെപിസിസി പ്രസി‍ഡന്റ് കെ. സുധാകരന് കൈമാറി. പുനഃസംഘടന വിഷയത്തില്‍ പ്രതിഷേധിച്ചാണ് രാജി. മുന്‍ കെപിസിസി അധ്യക്ഷനായിരുന്നു സുധീരന്‍.

വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നും കടുത്ത അതൃപ്തിയെ തുടര്‍ന്നാണ് രാജിയെന്നും സുധീരന്‍ പ്രതികരിച്ചു. വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ് പരാതി. പാര്‍ട്ടിയിലെ മാറ്റങ്ങളില്‍ ചര്‍ച്ച ഉണ്ടായില്ലെന്നും കെപിസിസി പുനഃ സംഘടനാ ചര്‍ച്ചകളിലും ഒഴിവാക്കിയെന്നും സുധീരന്‍ പരാതി ഉയര്‍ത്തുന്നു. രാഷ്ട്രീയ കാര്യ സമിതിയെ നോക്കു കുത്തി ആക്കുന്നുവെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

Related Articles

Back to top button