ജയ്പൂര്‍: രണ്ട് മാസത്തെ ഇലക്ട്രിസിറ്റി ബില്‍ കൈയില്‍ കിട്ടിയപ്പോള്‍ അമ്പരന്ന് കര്ഷകന്. രാജസ്ഥാനിലെ കര്‍ഷകനാണ് രണ്ടുമാസത്തെ വൈദ്യുതി ബില്ലായി 3.71 കോടി രൂപ. ഉദയ്പൂരിലെ ജിങ്കലാ ഗ്രാമത്തിലെ കര്‍ഷകനായി പേമാരാം പട്ടേലിനാണ് വന്‍ തുക ബില്ലായി വന്നത്.
രണ്ട് മാസത്തിനുള്ളില്‍ 38,514,098 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായും ബില്ലില്‍ പറയുന്നു. പേമാരാം സ്വന്തം കെട്ടിടം ഓട്ടോഗാരേജ് നടത്തുന്നതിനായി വാടകക്കും നല്‍കിയിട്ടുണ്ട്. രണ്ടിനും കൂടിയാണ് വന്‍ തുക ബില്ല് വന്നത്. അജ്മീര്‍ വിദ്യുത് വിത്രന്‍ നിഗം ലിമിറ്റഡാണ് ബില്‍ നല്‍കിയത്.
ബില്‍ ലഭിച്ചതിന് പിന്നാലെ രാജസ്ഥാന് സര്‍ക്കാറിന്റെ ഇ–ഗവേണ്‍സ് സെന്ററായ ഇ–മിത്രയിലെത്തി പരിശോധിച്ചു. തുടര്‍ന്ന് പ്രിന്റിങ്ങില്‍ വന്ന തെറ്റാണെന്ന് പറഞ്ഞ് ഇ–മിത്രയില്‍വെച്ച് ബില്‍ 6,414 രൂപയാക്കി കുറച്ച് കൊടുക്കുകയായിരുന്നു. ഉടന്‍ തന്നെ ആ തുക അടച്ചുവെന്നും പേമാരാം പറഞ്ഞു. ബില്ല് വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.