InternationalLatest

യുവതാരം റിഷഭ് പന്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ചേര്‍ന്നു

“Manju”

മാഞ്ചസ്റ്റര്‍: കോവിഡ് മുക്തി ലഭിച്ചതോടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ചേര്‍ന്നു. യുകെയിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ പത്ത് ദിവസത്തെ ഐസൊലേഷനു ശേഷമാണ് പന്ത് ടീമില്‍ തിരിച്ച്‌ എത്തിയിരിക്കുന്നത്.

ഇംഗ്ലണ്ട് ആതിഥ്യം വഹിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുശേഷമുള്ള 20 ദിവസത്തെ ഇടവേളക്കിടെയാണ് പന്തിന് കോവിഡ് ബാധ ഏറ്റത്. ടീം ഹോട്ടലിന് പുറത്തു താമസിച്ച പന്ത് യൂറോ കപ്പ് കാണാനും ദന്തരോഗ ചികിത്സയ്ക്കും യാത്രകള്‍ നടത്തിയിരുന്നു. ഇതുമൂലമാണ് താരത്തിന് കോവിഡ് പിടിപ്പെട്ടതെന്നാണ് നിഗമനം.

Related Articles

Back to top button