India

കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

“Manju”

ന്യൂഡൽഹി: കൊറോണാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ എയിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

പ്രിൽ 21നായിരുന്നു രമേശ് പൊഖ്രിയാലിന് കൊറോണ സ്ഥിരീകരിച്ചത്. തുടർന്ന് കൊറോണ മുക്തനാവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹത്തെ ഇന്ന് രാവിലെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

നിലവിൽ മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. മെഡിസിൻ ഡിപ്പാർട്ട്‌മെന്റിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.നീരജ് നിഷാലിന്റെ കീഴിൽ ചികിത്സയിലാണ് രമേശ് പൊഖ്രിയാൽ.

Related Articles

Back to top button