IndiaKeralaLatest

ഗോവ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് നേട്ടം കൊയ്ത് ബിജെപി

“Manju”

പനാജി: ഗോവയിലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി പാനലിന് മുന്നേറ്റം. കഴിഞ്ഞയാഴ്ച വോട്ടെടുപ്പ് നടന്ന ഗോവയിലെ അഞ്ച് മുന്‍സിപ്പല്‍ കൗണ്‍സിലുകളില്‍ മൂന്നെണ്ണത്തിലാണ് ബിജെപി മികച്ച വിജയം സ്വന്തമാക്കിയത്. മാപുസ, മാര്‍ഗാവോ, മോര്‍മുഗാവോ, സാങ്കും, ക്യൂപെം എന്നീ മുനിസിപ്പല്‍ കൗണ്‍സിലുകളിലായിരുന്നു ഏപ്രില്‍ 23 ന് വോട്ടെടുപ്പ് നടന്നത്. തിങ്കളാഴ്ചയായിരുന്നു വോട്ടെണ്ണല്‍.
ക്യൂപെം, മോര്‍മുഗാവോ, സാങ്കും എന്നിവിടങ്ങളില്‍ ബിജെപി പിന്തുണയുള്ള പാനല്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചു. മാപുസയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും കേവല ഭൂരിപക്ഷത്തിലെത്താന്‍ സാധിച്ചില്ല. ഇവിടെ അധികാരത്തില്‍ എത്താന്‍ സ്വതന്ത്രരുടെ പിന്തുണ കൂടി ബിജെപിക്ക് ആവശ്യമാണ്. മാര്‍ഗാവോ മുനിസിപ്പല്‍ കൗണ്‍സിലില്‍ ജിഎഫ്‌പിയുടെയും കോണ്‍ഗ്രസിന്റെയും നേത‍ൃത്വത്തിലുള്ള സംയുക്ത പാനലാണ് ഭൂരിപക്ഷം നേടിയത്.
നഗരപ്രദേശങ്ങളിലെ ഈ മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ പാര്‍ട്ടി ചിഹ്നങ്ങളിലായിരുന്നില്ല നടന്നത്, എന്നാല്‍ ബി ജെ പി, കോണ്‍ഗ്രസ്, ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജി.എഫ്.പി) എന്നിവയുള്‍പ്പെടെയുള്ള രാഷ്ട്രീയ സംഘടനകള്‍ അവരുടെ സ്ഥാനാര്‍ത്ഥികള്‍ അണിനിരത്തുകയായിരുന്നു. ഈ അഞ്ച് കൗണ്‍സിലുകളില്‍ നാലിലും തങ്ങളുടെ പാര്‍ട്ടിക്ക് ഭരണസമിതി രൂപീകരിക്കാന്‍ കഴിയുമെന്ന് ഗോവ ബിജെപി പ്രസിഡന്റ് സദാനന്ദ് തനവാഡെ വ്യക്തമാക്കിയത്. ഭരണകക്ഷിയായ ബിജെപിയിലും അതിന്റെ വികസന രാഷ്ട്രീയത്തിലും ഗോവയിലെ ജനങ്ങള്‍ വിശ്വാസം ഉണ്ടെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വീണ്ടും തെളിയിച്ചിട്ടുണ്ടെന്നും താനവാഡെ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button