IndiaLatest

അസം- മിസോറാം അതിര്‍ത്തിയില്‍ സംഘര്‍ഷം

“Manju”

ശ്രീജ.എസ്

ഗുവഹാട്ടി: അസം-മിസോറം അതിര്‍ത്തിയില്‍ എറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ട്. സംഘര്‍ഷം ഉണ്ടായത് രണ്ട് സംസ്ഥാനങ്ങളിലെയും ഇരു വിഭാഗങ്ങള്‍ തമ്മിലാണ്. എറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി മിസോറാം പൊലീസ് അറിയിച്ചു. സംഘര്‍ഷം ഉണ്ടായത് മിസോറാമിലെ കോലാസിബ് ജില്ലയിലും അസമിലെ കാച്ചര്‍ ജില്ലയിലുമാണ്. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണ്. സംഘര്‍ഷ ബാധിത മേഖലകളില്‍ അര്‍ധ സൈനികരെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല ഇന്ന് രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

Related Articles

Back to top button