InternationalLatest

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ചെല്‍സി സെവിയ്യയെ നേരിടും.

“Manju”

ശ്രീജ.എസ്

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ചെല്‍സി കഴിഞ്ഞ വര്‍ഷത്തെ യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യയെ നേരിടും. ഇന്ന് ചെല്‍സിയുടെ ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടക്കുന്ന പോരാട്ടം ഇരു ടീമുകളും തമ്മിലുള്ള ആദ്യ യൂറോപ്യന്‍ മത്സരം കൂടിയാവും. കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ സൗത്താംപ്ടണോട് 3-3 ന്റെ സമനില വഴങ്ങിയതിന് പിന്നാലെയാണ് ചെല്‍സി സെവിയ്യയെ നേരിടാന്‍ ഇറങ്ങുന്നത്.

ചെല്‍സിയുടെ സൗത്താംപ്ടണെതിരായ മത്സരത്തില്‍ പരിക്ക് മൂലം പുറത്തിരുന്ന ഗോള്‍ കീപ്പര്‍ മെന്‍ഡി ഇന്നത്തെ മത്സരത്തിന് ഉണ്ടാവാനുള്ള സാധ്യത കുറവാണ്. മെന്‍ഡിയുടെ അസാന്നിദ്ധ്യത്തില്‍ മോശം ഫോമിലുള്ള കെപ അരിസബലാഗ തന്നെയാവും ചെല്‍സി ഗോള്‍ കീപ്പര്‍. അതെ സമയം ഗോള്‍ കീപ്പര്‍ മെന്‍ഡി പരിക്ക് മാറി ടീമില്‍ തിരിച്ചെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കൂടാതെ കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന പ്രതിരോധ താരം തിയാഗോ സില്‍വ ഇന്ന് ആദ്യ ഇലവനില്‍ ഇറങ്ങും.

സെവിയ്യ നിരയില്‍ പ്രതിരോധ താരം ജൂള്‍സ് കൗണ്ടേ ഇന്ന് ഇറങ്ങില്ല. കഴിഞ്ഞ ദിവസം താരം കൊറോണ പോസറ്റീവ് ആയിരുന്നു. തുടര്‍ന്നാണ് ടീമില്‍ നിന്ന് വിട്ടുനിന്നത്. സെവിയ്യ ചെല്‍സിക്ക് എത്രത്തോളം വെല്ലുവിളി സൃഷ്ട്ടിക്കുമെന്ന് കാണാം.

Related Articles

Back to top button