KeralaLatest

ദമ്പതികളുടെ മരണം; കളക്ടര്‍ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും

“Manju”

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം; കളക്ടർ ഇന്ന് മുഖ്യമന്ത്രിക്ക്  റിപ്പോർട്ട് നൽകും - KERALA - GENERAL | Kerala Kaumudi Online

ശ്രീജ.എസ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. കുട്ടികളുടെ പുനരധിവാസം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ കളക്ടര്‍ വ്യക്തമാക്കും.
അതോടൊപ്പം സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യത്തില്‍ റൂറല്‍ എസ്.പിയുടെ റിപ്പോര്‍ട്ടും ഇന്നുണ്ടായേക്കും. അന്വേഷിച്ച്‌ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് എസ്.പിയ്ക്ക് കഴിഞ്ഞ ദിവസം ഡി.ജി.പി നിര്‍ദേശം നല്‍കിയിരുന്നു.
നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമി ഒഴിപ്പിക്കല്‍ നടപടിക്കിടെയാണ് രാജനും ഭാര്യ അമ്പിളിയും തീകൊളുത്തിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇരുവരുടേയും അന്ത്യം സംഭവിച്ചത്. നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും കുടുംബവും. ഭൂമി കയ്യേറിയെന്നാരോപിച്ച്‌ അയല്‍വാസി നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇത് നടപ്പാക്കാന്‍ അധികൃതര്‍ എത്തിയപ്പോഴായിരുന്നു ആത്മഹത്യാശ്രമം നടത്തിയത്.

Related Articles

Back to top button