IndiaLatest

പൊതുമേഖല ബാങ്കുകളില്‍ 4045 ക്ലര്‍ക്ക് ഒഴിവുകള്‍

“Manju”

 

രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളില്‍ ക്ലര്‍ക്ക് തസ്തികയില്‍ കോമണ്‍ റിക്രൂട്ട്മെന്റിനായി ഐ.ബി.പി.എസ് ജൂലൈ 21വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും. ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായം 20-28. കമ്ബ്യൂട്ടര്‍പരിജ്ഞാനം വേണം. പ്രാദേശികഭാഷയില്‍ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയണം. സംവരണവിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. വിമുക്തഭടന്മാര്‍ക്കും മറ്റും മെട്രിക്കുലേഷൻ/ആര്‍മി സ്പെഷല്‍ എജുക്കേഷൻ/തത്തുല്യ സര്‍ട്ടിഫിക്കറ്റുള്ളപക്ഷം അപേക്ഷിക്കാൻ അര്‍ഹതയുണ്ട്.

ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, ഇന്ത്യൻ ഓവര്‍സീസ് ബാങ്ക്, യൂക്കോ ബാങ്ക്, സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനല്‍ ബാങ്ക്, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ത് ബാങ്ക് എന്നിവയിലായി നിലവില്‍ 4045 ഒഴിവുകളാണ് ലഭ്യമായിട്ടുള്ളത്. 2024-25 വര്‍ഷത്തേക്കാണ് നിയമനം. നിരവധി ബാങ്കുകള്‍ ഒഴിവുകള്‍ ഇനിയും റിപ്പോര്‍ട്ട് ചെയ്യാനുണ്ട്. വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലുള്ള ബാങ്ക് ബ്രാഞ്ചുകളില്‍ ലഭ്യമായ ഒഴിവുകള്‍ അടക്കമുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം www.ibps.inല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ വിവിധ ബാങ്കുകളിലായി 52 ഒഴിവുകളുണ്ട്.

അപേക്ഷാഫീസ് 850 രൂപ. പട്ടികജാതിവര്‍ഗം, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്മാര്‍ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 175 രൂപ മതിയാകും.

.ബി.പി.എസ് സെപ്റ്റംബര്‍/ഒക്ടോബര്‍ മാസത്തില്‍ പ്രിലിമിനറി, മെയിൻ പരീക്ഷകള്‍ നടത്തിയാണ് തെരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷക്ക് കേരളത്തില്‍ ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍, ലക്ഷദ്വീപില്‍ കവരത്തി എന്നിവയും മെയിൻ പരീക്ഷക്ക് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്. പരീക്ഷയുടെ വിശദാംശങ്ങളും സെലക്ഷൻ നടപടികളും അപേക്ഷാസമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങളുമെല്ലാം വെബ്സൈറ്റിലുണ്ട്.

Related Articles

Back to top button