Latest

വെറും 155 രൂപയുടെ അൺലിമിറ്റഡ് പ്ലാനുമായി ജിയോ

“Manju”

ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ പ്ലാനുമായി ജിയോ.155 രൂപയുടെ അൺലിമിറ്റഡ് പ്ലാനാണ് ജിയോ അവതിരിപ്പിച്ചിരിക്കുന്നത്. 155 രൂപയുടെ പുതിയ പ്ലാൻ ചെയ്യുന്ന ഉപഭോക്താവിന് അൺലിമിറ്റഡ് വോയിസ് കോളും 2 ജിബി ഡേറ്റയും 300 എസ്എംഎസുമാണ് ലഭിക്കുന്നത്. പ്ലാനിന്റെ കാലാവധി 28 ദിവസമാണ്.

പുതിയ ഡേറ്റ പ്ലാൻ ബിഎസ്എൻഎലും അവതരിപ്പിച്ചിട്ടുണ്ട്. 98 രൂപയ്‌ക്ക് റീചാർജ്ജ് ചെയ്താൽ 2 ജിബി ഡേറ്റയാണ് ഉപഭോക്താക്കൾക്ക് കമ്പനി നൽകുന്നത്. 22 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. അതേസമയം ബിഎസ്എൻഎൽ റീചാർജ്ജ് പ്ലാനിനെ സംബന്ധിച്ചുള്ള വ്യാജവാർത്തകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രതിമാസം 19 രൂപ വരുന്ന റിചാർജ് പ്ലാൻ ബിഎസ്എൻഎൽ അവതരിപ്പിച്ചു എന്നാണ് വ്യാജവാർത്ത. വോയ്‌സ് റേറ്റ് കട്ടർ എന്ന പ്ലാൻ 19 രൂപയ്‌ക്ക് ബിഎസ്എൻഎൽ അവതരിപ്പിച്ചുവെന്ന് പല മാദ്ധ്യമങ്ങളും റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഈ വാർത്ത വ്യാജമാണെന്നും അത്തരമൊരു പ്ലാൻ തങ്ങൾ അവതരിപ്പിച്ചിട്ടില്ലെന്നും ബിഎസ്എൻഎൽ വ്യക്തമാക്കി.

Related Articles

Back to top button