IndiaLatest

ഇനി എസ് ബി ഐ യുടെ ഡോര്‍ സ്റ്റെപ്പ് സംവിധാനവും

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: നിങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) ബാങ്കിംഗ് സേവനങ്ങള്‍ക്കായി നിങ്ങള്‍ക്കിനി ബ്രാഞ്ചിലേക്ക് പോകേണ്ട ആവശ്യമില്ല. എസ്‌ബി‌ഐ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഡോര്‍ സ്റ്റെപ്പ് ബാങ്കിംഗ് (Door Step Banking) ആരംഭിച്ചിട്ടുണ്ട്. അതായത് നിരവധി ബാങ്കിംഗ് സേവനങ്ങള്‍ വീട്ടിലിരുന്നുകൊണ്ട് തന്നെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

എസ്‌ബി‌ഐ (SBI)യുടെ ഈ പുതിയ സംരംഭത്തിലൂടെ ഉപയോക്താക്കള്‍ക്ക് ചെക്കുകള്‍ നിക്ഷേപിക്കുക, പണം പിന്‍വലിക്കുക, പണം നിക്ഷേപിക്കുക, ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കുക തുടങ്ങി നിരവധി സൗകര്യങ്ങള്‍ വീട്ടിലിരുന്നുകൊണ്ട് തന്നെ ലഭിക്കും.
2020 നവംബര്‍ 1 മുതല്‍ ഡോര്‍ സ്റ്റെപ്പ് (Door Step Banking) സേവനത്തിന് കീഴില്‍ ഒരു ബാങ്ക് ജീവനക്കാരന്‍ നിങ്ങളുടെ വീട്ടില്‍ വന്ന് പേപ്പര്‍ എടുത്ത് ബാങ്കില്‍ നിക്ഷേപിക്കും.

Related Articles

Back to top button