IndiaKeralaLatest

രാജ്യത്തെ ആദ്യ കടല്‍ വിമാന സര്‍വ്വീസ് ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി സമര്‍പ്പിക്കും

“Manju”

സിന്ധുമോൾ. ആർ

രാജ്യത്തെ ആദ്യ കടല്‍ വിമാന സര്‍വ്വീസ് ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി ഗുജറാത്തിന് സമര്‍പ്പിക്കും.സബര്‍മതിയെയും കെവാഡിയും കുറഞ്ഞ ചിലവില്‍ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗുജറാത്ത് സര്‍ക്കാര്‍ കടല്‍ വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ തീരുമാനിച്ചത്.

സബര്‍മതി നദിക്കരയില്‍ നിന്നും നര്‍മ്മദ ജില്ലയിലെ കെവാഡിയയിലുള്ള ഏകതാപ്രതിമയിലേക്കാണ് കടല്‍ വിമാന സര്‍വ്വീസ് ഒരുക്കിയിരിക്കുന്നത്. പട്ടേലിന്റെ ജന്മദിനമായ ഒക്ടോബര്‍ 31 ന് കടല്‍ വിമാന സര്‍വ്വീസ് ആരംഭിക്കുമെന്ന് നേരത്തെ ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വ്വീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നുള്ള വിവരം പുറത്തുവരുന്നത്.

Related Articles

Back to top button