IndiaLatest

കോവിഡ് മൂന്നാംതരംഗം കുട്ടികളെ ബാധിച്ചേക്കില്ലെന്ന് പഠനം

“Manju”

ഡല്‍ഹി ; കോവിഡ് മൂന്നാംതരംഗം കുട്ടികളെ ബാധിച്ചേക്കില്ലെന്ന് പഠനം. കുട്ടികളില്‍ ഉയര്‍ന്ന സിറോ പോസിറ്റിവിറ്റി കണ്ടെത്തിയതായി ലോകാരോഗ്യസംഘടനയുടെയും (ഡബ്ല്യു.എച്ച്‌​.ഒ) ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെയും (എയിംസ്​) പഠന റിപ്പോര്‍ട്ട്​.

വൈറസുകളോട് സ്വാഭാവിക പ്രതിരോധം സൃഷ്ടിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ ആണ് സീറോ പോസിറ്റിവിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തില്‍ പതിനായിരം കുട്ടികളിലാണ് പഠനം നടത്തിയത്. മാര്‍ച്ച്‌ 15നും ജൂണ്‍ പത്തിനും ഇടയിലാണ് പഠനത്തിനു വേണ്ടിയുള്ള വിവരശേഖരണം നടത്തിയത്.

പഠനത്തിന് വിധേയരാക്കിയവരിലെ സാര്‍സ് കൊവ്-2 വൈറസിനെതിരായ ടോട്ടല്‍ സെറം ആന്റിബോഡിയെ കണക്കാക്കാന്‍ എലിസ കിറ്റുകളാണ് ഉപയോഗപ്പെടുത്തിയതെന്നും ഗവേഷകര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായവരെ അപേക്ഷിച്ച്‌ കുട്ടികളില്‍ സിറോ പോസിറ്റിവിറ്റി കൂടുതലാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നതെന്ന്​ സര്‍വെക്ക്​ നേതൃത്വം നല്‍കിയ എയിംസ്​ കമ്യൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍ ഡോ. പുനീത്​ മിശ്ര അറിയിച്ചു.

Related Articles

Back to top button