InternationalLatest

അറിയിപ്പുമായി മന്ത്രാലയം

“Manju”

ദുബായ്: യുഎഇയില്‍ ഇനി മലയാളത്തിലും തൊഴില്‍ കരാറുകള്‍ നല്‍കാം. സ്വകാര്യ മേഖലയില്‍ മലയാളമടക്കം 11 ഭാഷകളില്‍ തൊഴില്‍ കരാറുകളും രേഖകളും സമര്‍പ്പിക്കാം. മാനവവിഭവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴില്‍ കരാറുകളും തൊഴില്‍ രേഖകളും സംബന്ധിച്ച വ്യക്തമായ അവബോധം തൊഴിലാളികള്‍ക്ക് ലഭിക്കുന്നതിനാണ് വിവിധ ഭാഷകള്‍ക്ക് അംഗീകാരം നല്‍കിയത്. തമിഴ്, ഹിന്ദി എന്നീ ഭാഷകളും പട്ടികയില്‍ ഇടംനേടുന്നുണ്ട്.

ബംഗാളി, ചൈനീസ്, ദാരി, നേപ്പാളി, ശ്രീലങ്കന്‍, ഉറുദു തുടങ്ങിയ ഭാഷകളിലും തൊഴില്‍ കരാറും അനുബന്ധ രേഖകളും സമര്‍പ്പിക്കാന്‍ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. നേരത്തെ, അറബിക്കിലും ഇംഗ്ലീഷിലുമാണ് തൊഴില്‍ കരാറുകളും അനുബന്ധ രേഖകളും തൊഴില്‍ മന്ത്രാലയം സ്വീകരിച്ചിരുന്നത്. ഇരു വിഭാഗവും ഒപ്പിട്ട തൊഴില്‍ കരാറുകള്‍ മന്ത്രാലയം സാക്ഷ്യപ്പെടുത്തണമെന്നാണ് ചട്ടം. ഇതിന്റെ ഒരു പകര്‍പ്പ് തൊഴിലാളിക്കും സ്‌പോണ്‍സര്‍ നല്‍കണമെന്നാണ് നിയമം. 11 ഭാഷകളില്‍ ഏതെങ്കിലുമൊന്നില്‍ തൊഴില്‍ കരാറുകളും നിയമനത്തിന് മുന്‍പ് നല്‍കുന്ന തൊഴില്‍ വാഗ്ദാന പത്രികയും ലഭിക്കും.

Related Articles

Back to top button