KeralaKozhikodeLatest

വടകരയിൽ വാഹനാപകടത്തിൽ 3 പേര്‍ക്ക് പരിക്ക്

“Manju”

വി.എം.സുരേഷ്കുമാർ

വടകര: വടകരയില്‍ ഗുഡ്സ് വാഹനവും ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മൂന്ന് പേർക്ക് പരിക്ക്. വടകര പുതിയ ബസ് സ്റ്റാൻ്റിന് സമീപത്തെ സിഗ്നലിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് അപകടം .

അപകടത്തില്‍ ഗുഡ്സ് വാഹനം തകർന്നിട്ടുണ്ട്. ഗുഡ്സ് വാഹനത്തിലെ രണ്ട് പേർക്കും ഒരു ബസ് യാത്രക്കാരനുമാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട്ടെ ആശുപത്രിയിലും ഒരാളെ വടകര ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

Related Articles

Back to top button