KeralaLatestThiruvananthapuram

ജയിലുകളിൽ ക്വാറന്റയിൽ സൗകര്യമില്ലെങ്കിൽ സർക്കാർ സ്ഥലങ്ങൾ ഉപയോഗിക്കണം: മനുഷ്യാവകാശ കമ്മീഷൻ 

“Manju”

തിരുവനന്തപുരം:  തടവുകാരെ  ക്വാറന്റയിനിൽ പാർപ്പിക്കാൻ  സൗകര്യമില്ലാത്ത  ജയിലുകളിൽ  ഇതര സർക്കാർ സ്ഥാപനങ്ങളുടെ സ്ഥലങ്ങൾ ഇതിനായി  പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

പരോൾ അനുവദിക്കാനും നീട്ടി നൽകാനും സ്ഥിതിഗതികൾ വിലയിരുത്തി കാലതാമസം കൂടാതെ ഉചിതമായ ഉത്തരവുകൾ പാസാക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ്  ആന്റണി ഡൊമിനിക് ജയിൽ ഡയറക്ടർ ജനറലിന് നിർദ്ദേശം നൽകി. കോവിഡ് വൈറസ് ജയിലുകളിൽ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ തടവുകാർ ഉന്നയിക്കുന്ന ആശങ്ക കമ്മീഷൻ  ഗൗരവമായെടുക്കുന്നതായി ഉത്തരവിൽ പറഞ്ഞു.

ജയിൽ അന്തേവാസികൾക്കിടയിൽ സാമൂഹിക അകലം ഉറപ്പാക്കണം. സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ആകെ പാർപ്പിക്കേണ്ട  അന്തേവാസികളെക്കാൾ വളരെ കൂടുതൽ ആളുകളെ പാർപ്പിച്ചിട്ടുണ്ടെന്ന്  കമ്മീഷൻ വിലയിരുത്തി. ഈ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ കാര്യക്ഷമതയോടെ നടപ്പിലാക്കണമെന്ന് ഉത്തരവിൽ ആവശ്യപ്പെട്ടു. തടവുകാരുമായി സമ്പർക്കം പുലർത്തുന്ന ജയിൽ ജീവനക്കാരുടെ സുരക്ഷക്ക്  അതീവ പ്രാധാന്യമുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.

ജയിലുകളിൽ രോഗ വ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ  പൂജപ്പുര സെൻട്രൽ ജയിൽ, നെട്ടുകാൽത്തേരി തുറന്ന ജയിൽ എന്നിവിടങ്ങളിലെ ചില അന്തേവാസികൾ നൽകിയ പരാതിയിലാണ് നടപടി.  ജയിൽ വിഭാഗം ഡയറക്ടർ ജനറലിൽ നിന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങി. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 60 ദിവസത്തെ പ്രത്യേക സാധാരണ അവധി അനുവദിച്ചിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. കേരള ഹൈക്കോടതി പാസാക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏഴ്

Related Articles

Back to top button