IndiaLatest

ഒരു കോടിയിലേറെ ഉപഭോക്താക്കള്‍ കറന്റ് ബില്‍ അടച്ചിട്ടില്ലെന്ന് കമ്പനി

“Manju”

ശ്രീജ.എസ്

ലഖ്നൗ: സംസ്ഥാനത്താകെ തടസമില്ലാതെ വൈദ്യുതി എത്തിക്കാമെന്ന വാഗ്‌ദാനം സര്‍ക്കാര്‍ നല്‍കിയിട്ടും പകുതിയോളം ഉപഭോക്താക്കളും വൈദ്യുതി ബില്‍ അടയ്‌ക്കുന്നില്ല. ഉത്തര്‍പ്രദേശിലാണ് ഈ ദുര്‍ഗതി. 2.83 കോടി ഉപഭോക്താക്കളുള‌ള യു.പി.പി.സി.എല്ലില്‍(ഉത്തര്‍പ്രദേശ് പവര്‍ കോര്‍പറേഷന്‍ ലിമി‌റ്റഡ്) 1.06 കോടി ഉപഭോക്താക്കളും വൈദ്യുതിബില്‍ അടയ്‌ക്കുന്നേയില്ലെന്ന് യു.പി.പി.സി.എല്‍ ചെയര്‍മാന്‍ അരവിന്ദ് കുമാര്‍ അറിയിച്ചു.

കണക്ഷന്‍ നല്‍കിയ ശേഷം 38 ശതമാനം ഉപഭോക്താക്കളും ഒരു രൂപ പോലും ബില്‍ അടച്ചിട്ടില്ല. നിലവില്‍ കമ്പനി സ്വകാര്യവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഗ്രാമങ്ങളിലെ 96 ശതമാനം ജനങ്ങളും വൈദ്യുതിബില്‍ അടക്കാറേയില്ല. ഇവരില്‍ നിന്ന് പിരിച്ചെടുക്കേണ്ട തുക 68,000 കോടിയോളം വരും.

പൂര്‍വാഞ്ചല്‍ മേഖലയിലാണ് ഏ‌റ്റവുമധികം പേര്‍ കണക്ഷന്‍ നേടിയ ശേഷം പണമടയ്‌ക്കാത്തത്. 83 ലക്ഷം ഉപഭോക്താക്കളില്‍ 43 ലക്ഷം പേര്‍. 3.78 കോടി കസ്‌റ്റമര്‍മാരില്‍ നിന്ന് ഒരു കോടിയിലേറെ ബില്‍തുക ലഭിക്കാനുണ്ട്. അസംഗര്‍ഗ്, വാരണസി, ഗോരഖ്പൂര്‍, ബസ്‌തി, പ്രയാഗ് രാജ്, എന്നീ സോണുകളിലും ഇതുതന്നെ അവസ്ഥ. ജനങ്ങളുടെ ഈ സമീപനമാണ് സ്വകാര്യവല്‍ക്കരണത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

Related Articles

Back to top button