KeralaLatest

പി എസ് സി പ്ലസ് ടുതല പ്രാഥമിക പരീക്ഷ മാറ്റി വച്ചു

“Manju”

ശ്രീജ.എസ്‌

കേരള പി.എസ്.സി. യുടെ പ്ലസ്ടുതല പ്രാഥമിക പരീക്ഷ മാറ്റിവെച്ചു. ഏപ്രില്‍ 10, 17 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് ഏപ്രില്‍ 10, 18 തീയതികളിലേക്ക് മാറ്റി വച്ചത്. രണ്ട് ഘട്ടമായിട്ടാണ് പരീക്ഷ നടക്കുന്നത്. ആദ്യഘട്ടത്തിന്റെ അഡ്മിറ്റ് കാര്‍ഡ് മാര്‍ച്ച്‌ 29 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഏപ്രില്‍ 18 നടക്കുന്ന രണ്ടാംഘട്ടത്തിന്റെ അഡ്മിറ്റ് കാര്‍ഡ് ഏപ്രില്‍ എട്ടുമുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാകും പരീക്ഷ. പരീക്ഷാകേന്ദ്രം സംബന്ധിച്ച വിശദവിവരങ്ങളും പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും ഹാള്‍ടിക്കറ്റിലുണ്ടാകും.

ബിരുദതല പ്രവേശന പരീക്ഷയുടെ തീയതിയും കേരള പി.എസ്.സി പ്രഖ്യാപിച്ചിരുന്നു. മേയ് 22-നാണ് ബിരുദതല പരീക്ഷ നടക്കുന്നത്. മേയ് ഏഴു മുതല്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഫെബ്രുവരി 20, 25 മാര്‍ച്ച്‌ 6, 13 തീയതികളില്‍ നടത്തിയ എസ്.എസ്.എല്‍.സി തല പ്രാഥമിക പരീക്ഷയുടെ ഉത്തരസൂചികയും കേരള പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. keralapsc.gov.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ഉത്തരസൂചിക പരിശോധിക്കാം.

Related Articles

Back to top button