KeralaLatestMalappuram

പ്രൈം മിനിസ്റ്റേഴ്സ് റിസർച്ച് സ്കോളർഷിപ്പിൽ തിളങ്ങി കാവ്യാ ജോസ്

“Manju”

പി.വി.എസ്

മലപ്പുറം: രാജ്യത്തെ ഏറ്റവും ഉയർന്ന ഗവേഷണ ഫെലോഷിപ്പായ പ്രൈമിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ് (പി.എം.ആർ.എഫ്) . വള്ളത്തോൾ എ യു പി സ്കൂൾ പ്രധാനാധ്യപകനും മാങ്ങാട്ടിരി സ്വദേശിയുമായ ജോസ് സി മാത്യുവിന്റെയും പുറത്തൂർ ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപിക ബിന്ദു വിന്റെയും മകൾ കാവ്യ ജോസിന് . ഐസർ പൂനെയിൽ കെമിസ്ട്രി യിൽ ആണ് ഗവേഷണം. അഞ്ചു വർഷം പ്രതിമാസം ഫെല്ലോഷിപ് ആയി 70,000 മുതൽ 80,000 രൂപ ലഭിക്കും. വാർഷിക ഗ്രാന്റ് ആയി പ്രതിവർഷം 2,00,000 രൂപയും ലഭിക്കും.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻറ് റിസർച്ച് (IISER) ഭോപ്പാലിൽ നിന്നും ഇൻസ്പയർ സ്കോളർഷിപ്പോടെ ഇന്റഗ്രേറ്റഡ് പിജി നേടിയ ശേഷം ഗവേഷണത്തിനായി IISER പൂനെ യിൽ ചേരുകയായിരുന്നുIISER ഭോപ്പാലിൽ നിന്നും ഇൻസ്പയർ സ്കോളർഷിപ്പോടെ ഇന്റഗ്രേറ്റഡ് പിജി നേടിയ ശേഷം ഗവേഷണത്തിനായി IISER പൂനെ യിൽ ചേരുകയായിരുന്നു കാവ്യ.

പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ എന്നതിന് ഉത്തമ ഉദാഹരണം കൂടിയാണ് ഈ ഫെലോഷിപ്പ്. എൽ.പി വിഭാഗത്തിൽ വി.പി.എൽ പി സ്കൂൾ ആലത്തിയൂരിലും, യു പി വിഭാഗത്തിൽ മംഗലം വള്ളത്തോൾ എ.യു.പി സ്കൂളിലും, ഹൈസ്കൂൾ വിഭാഗത്തിൽ തിരൂർ ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലും, ഹയർ സെക്കണ്ടറി തിരുന്നാവായ നവാമുകുന്ദയിലുമായിരുന്നു പഠനം. സഹോദരി സ്നേഹ ജോസ് ബെംഗളുരു യൂണിവേഴ്സിറ്റിയിൽ ഇൻസ്പെയർ സ്കോളർഷിപ്പോടെ ഫിസിക്സിൽ ബിരുദാനന്തര ബിരുദം ചെയ്യുന്നു.

 

Related Articles

Back to top button