Thiruvananthapuram

‘എന്റെ ക്ഷയരോഗമുക്ത കേരളം ‘ പോത്തൻകോട് ഗ്രാമ പഞ്ചായത്തിനു അവാർഡ്.

“Manju”

പോത്തൻകോട് :നാടിന്റെ സമഗ്ര പുരോഗതിക്കു അത്യന്താപേക്ഷിതമാണ് ക്ഷയരോഗ നിവാരണം. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് വിലയിരുത്തൽ നടത്തി മൂന്ന് നേട്ടം കൈവരിച്ച പഞ്ചായത്താണ് പോത്തൻകോട്. അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് തുടർച്ചയായി ഒരു വർഷം ക്ഷയരോഗം ഇല്ലായെന്ന നേട്ടം കൈവരിച്ചു, ഒന്നാംനിര മരുന്നുകളോട് പ്രതികരിക്കാത്ത ഗുരുതര ക്ഷയ രോഗം തുടർച്ചയായി ഒരു വർഷം ഇല്ലായെന്ന നേട്ടം, ക്ഷയരോഗം കണ്ടെത്തിയ ആരും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ചികിത്സ ഇടയ്ക്കു വച്ചു നിർത്തിയിട്ടില്ല എന്ന നേട്ടവുമാണ് ആരോഗ്യ സാമൂഹിക ക്ഷേമ വകുപ്പിന്റെ അക്ഷയ കേരള പുരസ്‌കാരത്തിന് പോത്തൻകോട് ഗ്രാമപഞ്ചായതിനെ തിരഞ്ഞെടുക്കാൻ കാരണം.ദേശീയ ക്ഷയ രോഗ നിർമാർജന പദ്ധതിയുടെ താലൂക്ക് നോടൽ ഓഫീസർ ഡോ.രാമകൃഷ്ണ ബാബുവിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.വേണുഗോപാലൻ നായർ അവാർഡ് ഏറ്റുവാങ്ങി.
തോന്നയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ.റംസീന,ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ഷിബു, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button