LatestThiruvananthapuram
ബൈക്ക് കാറിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
തിരുവനന്തപുരം : കീഴായിക്കോണം ജംഗ്ഷനിൽ വാഹനം തിരിക്കുന്നതിനിടയിൽ ബൈക്ക് കാറിലിടിച്ച് ബൈക്ക് യാത്രികനായ വട്ടവിള മനോജിന് , കാലിന് പരിക്കേറ്റു. ടിയാനെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു അപകടം നടന്നത്. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ശ്രീകുമാർ, രാജേന്ദ്രൻ നായർ, ഫയർ ആൻ്റ് റസ്ക്യൂ ഓഫീസറൻമാരായ അരുൺ മോഹൻ,ബിനുകുമാർ,അൻസാർ,രഘുവരൻ നായർ, ദേവസ്യ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.