Thiruvananthapuram

കടകംപിള്ളി സുരേന്ദ്രന് നന്ദി അറിയിച്ച് വ്യാപാരി വ്യവസായ സമതി

“Manju”

പോത്തൻകോട്: വൻകിട മാ ളുകൾക്ക് പ്രവർത്തനാനുമതി നൽകുകയും ചെറുകിട വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു കൊണ്ടുള്ള ഉദ്യോഗസ്ഥ തീരുമാനങ്ങൾ ക്കെതിരെ വ്യാപാരി വ്യവസായി ജില്ലാ കമ്മിറ്റിയുടെ നിരന്തരമായ സമരപരിപാടികളും പ്രതിഷേധങ്ങളും വിജയത്തിലേക്ക്. ജില്ലാ കമ്മിറ്റിയുടെ ശക്തമായ ഇടപെടലിനെ ഫലമായി ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രശ്നത്തിൽ നേരിട്ട് ഇടപെടുകയും കണ്ടേൻ മെന്റ് സോണുകൾ പിൻവലിച്ച പോത്തൻകോട് ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുവാൻ അനുമതി നൽകുകയും ചെയ്തു. കടക്കെണിയിൽ കുടുങ്ങി പോകുമായിരുന്നചെറുകിട വ്യാപാരികൾക്ക് അനുകൂലമായ തീരുമാനം എടുത്തതിന് വ്യാപാരി വ്യവസായി ജില്ലാ സമിതി ബഹുമാനപ്പെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രത്യേകം നന്ദി അറിയിച്ചു. വ്യാപാരി വ്യവസായിവ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ്
എൻ സുധീന്ദ്രൻ യൂണിറ്റ് പ്രസിഡണ്ട് അസനാരുപിള്ള ഏരിയ പ്രസിഡണ്ട് ദേവനേശൻ എന്നിവർ പ്രതിഷേ പരിപാടികളിലും ചർച്ചകളിലും നേതൃത്വം നൽകി

Related Articles

Back to top button