IndiaKeralaLatestThiruvananthapuram

പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ആദ്യമായി വനിതാ സൈനികരെ സുരക്ഷാചുമതലകള്‍ക്കായി വിന്യസിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപം നിയന്ത്രണരേഖയില്‍ വനിതാ സൈനികരെ സുരക്ഷാചുമതലകള്‍ക്കായി വിന്യസിച്ചു. ആദ്യമായിട്ടാണ് വനിതാ സൈനികരെ നിയോഗിക്കുന്നത്. അര്‍ധസൈനിക വിഭാഗമായ അസം റൈഫിള്‍സില്‍നിന്നുള്ള മുപ്പതോളം വനിതാ സൈനികരെ വടക്കന്‍ കശ്മീരിലെ താങ്ക്ധര്‍ സെക്ടറിലാണ് ഡെപ്യൂട്ടേഷനില്‍ നിയോഗിച്ചിരിക്കുന്നത്.

ക്യാപ്റ്റന്‍ ഗുര്‍സിമ്രാന്‍ കൗറിനാണ് ഇവരുടെ നേതൃത്വം. നിയന്ത്രണരേഖയിലേക്കുള്ള ചെക്ക്‌പോസ്റ്റുകളിലാണ് വനിതാ സൈനികരെ വിന്യസിച്ചിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കല്‍, സ്ത്രീകളുടെ ശരീരപരിശോധന തുടങ്ങിയ ജോലികളും ഇവരുടെ ഉത്തരവാദിത്വമാണ്.

Related Articles

Back to top button