Malappuram

കരിപ്പൂരില്‍ സ്വര്‍ണവേട്ട; വടകര സ്വദേശി പിടിയില്‍

“Manju”

വി. എം. സുരേഷ് കുമാർ

വടകര : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച വടകര സ്വദേശി സിദ്ദീഖ് (31) പിടിയില്‍. 22 ലക്ഷത്തോളം രൂപ വില വരുന്ന 435.5ഗ്രാം സ്വര്‍ണ മിശ്രിതമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.
ദുബായില്‍ നിന്നെത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനത്തിലെത്തിയ സിദ്ദിഖ് ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ മിശ്രിതം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ ടി.വി. കിരണിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
സൂപ്രണ്ട് കെ.കെ.പ്രവീണ്‍ കുമാര്‍, ഇന്‍സ്പെക്ടര്‍മാരായ എം.പ്രതിഷ, ഇ.മുഹമ്മദ് ഫൈസല്‍, സന്തോഷ് ജോണ്‍, ഹെഡ് ഹവില്‍ദാര്‍ എം.സന്തോഷ് കുമാര്‍ എന്നിവരടങ്ങുന്ന കസറ്റംസ് ടീമാണ് സിദ്ദിഖില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്.

 

Related Articles

Back to top button