KeralaLatestMalappuram

മലപ്പുറത്ത് ഞായറാഴ്ച കൂടുതല്‍ നിയന്ത്രണങ്ങള്‍

“Manju”

മലപ്പുറം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുന്ന മലപ്പുറത്ത് ഞായറാഴ്ച കൂടുതല്‍ നിയന്ത്രണങ്ങളുണ്ടാകും. പാല്‍, പത്രം, പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അനുമതിയുണ്ടാകുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ചരക്ക് ഗതാഗതം, പാചക വാതക വിതരണം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ടെലികോം, മരണാനന്തര ചടങ്ങുകള്‍, മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങള്‍ എന്നിവക്കും അനുമതിയുണ്ടാകുമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഹോട്ടലുകളില്‍ ഹോം ഡെലിവറി അനുവദിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. മലപ്പുറത്ത് കൊവിഡ് വ്യാപനം കുറയാത്തതിനാലാണ് ട്രിപ്പില്‍ ലോക്ക്ഡൗണ്‍ ഇപ്പോഴും തുടരുന്നത്.

Related Articles

Back to top button