IndiaInternationalLatest

പ്രവാസികള്‍ക്ക് അവര്‍ താമസിക്കുന്ന രാജ്യങ്ങളിലെ മേല്‍വിലാസം പാസ്‍പോര്‍ട്ടില്‍ ചേർക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി

“Manju”

പ്രവാസികൾക്ക് അതത് രാജ്യങ്ങളിലെ മേൽവിലാസം പാസ്‍പോർട്ടിൽ ചേർക്കാം

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് അവര്‍ താമസിക്കുന്ന രാജ്യങ്ങളിലെ മേല്‍വിലാസം പാസ്‍പോര്‍ട്ടില്‍ ചേര്‍ക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി. യു.എ.ഇയിലെ പ്രവാസികള്‍ക്ക് ഇതിനുള്ള അവസരം ലഭ്യമാക്കുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് യു.എ.ഇയില്‍ സ്വന്തമായി പാര്‍പ്പിടമുണ്ട്. ഇന്ത്യയിലാകട്ടെ, വളരെ കുറഞ്ഞ സമയം മാത്രമാണ് ഇവര്‍ ചെലവിടുന്നത്. സ്ഥിര വിലാസത്തേക്കാള്‍ പ്രവാസലോകത്തെ വിലാസം പാസ്‍പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്നായിരുന്നു ഇവരുടെ അഭ്യര്‍ഥന. ഇതാണ് വിദേശകാര്യ മന്ത്രാലയം അംഗീകരിച്ചത്.

നിലവിലെ പാസ്‍പോര്‍ട്ടില്‍ പക്ഷേ, ഈ മാറ്റം അനുവദിക്കില്ല. മാറ്റം ആവശ്യമായവര്‍ പുതിയ പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കണം. അതോടൊപ്പം വിലാസവും മാറ്റാം. നിത്യവും ഇത്തരം നിരവധി അപേക്ഷകള്‍ വരുന്നുണ്ടെന്നും അവ പരിഗണിക്കുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു. സ്വന്തം കെട്ടിടത്തിന്റെയോ വാടകക്ക് താമസിക്കുന്ന കെട്ടിടത്തിന്റെയോ വിലാസമാണ് വേണ്ടത്. ഏതെങ്കിലും ഒരു വിലാസം മാത്രമേ നല്‍കാന്‍ കഴിയൂ. വാടക കരാര്‍, ആധാരം, ടെലഫോണ്‍ ബില്‍, വൈദ്യുതി ബില്‍ തുടങ്ങിയവയാണ് രേഖകളായി നല്‍കേണ്ടത്.

Related Articles

Back to top button