InternationalLatest

യുഎഇയിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

“Manju”

ശ്രീജ.എസ്

 

അബുദാബി: യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി യുഎഇ സര്‍ക്കര്‍. വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇല്ലാത്തവരെ വിമാനത്തില്‍ കയറ്റില്ല.

ജൂലൈ ഒന്നു മുതല്‍ രാജ്യത്തേക്ക് മടങ്ങി വരുന്ന താമസ വിസക്കാര്‍ക്കായി നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേ്‌മെന്റ് അതോറിറ്റിയും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പും ഞായറാഴ്ച പ്രഖ്യാപിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

17 രാജ്യങ്ങളിലെ 106 നഗരങ്ങളിലുള്ള അംഗീകൃത ലബോറട്ടറികളിലാണ് കൊവിഡ് പരിശോധന നടത്തേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു. വിമാന സര്‍വ്വീസിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ ഭാഗമായി ഉടന്‍

തന്നെ കൂടുതല്‍ രാജ്യങ്ങളെയും പട്ടികയില്‍ ചേര്‍ക്കും.. ലബോറട്ടറികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സമയബന്ധിതമായി പരിശോധനാ ഫലങ്ങള്‍ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button