KeralaLatest

സര്‍ക്കാര്‍ സംവിധാനങ്ങളില്‍ അഴിമതി തുരത്താന്‍പദ്ധതി

“Manju”

സർക്കാർ സംവിധാനങ്ങളിൽ അഴിമതി തുരത്താൻപദ്ധതി ആരംഭിക്കും

ശ്രീജ.എസ്

തിരുവനന്തപുരം: സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ‘ഉത്തരവാദിത്വം ഉറപ്പ് വരുത്തുന്നതിനും അഴിമതിയെ തുരത്തുന്നതിനും’ ജനങ്ങളുമായി സഹകരിച്ചു പദ്ധതി ആരംഭിക്കുമെന്ന് ‘2021-ലെ പത്തിന കര്‍മ്മപരിപാടി’-കളുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. പൊതുജനങ്ങള്‍ക്ക് തെളിവുകളടക്കം സമര്‍പ്പിക്കാവുന്ന ഒരു വെബ്സൈറ്റ് ഒരുങ്ങും. ഇതുവഴി ഫോണ്‍ സന്ദേശങ്ങള്‍, സ്‌ക്രീന്‍ ഷോട്സ്, എസ്‌എംഎസ്, ഓഡിയോ റെക്കോര്‍ഡിങ് തുടങ്ങിയ തെളിവുകള്‍ സമര്‍പ്പിക്കാം.

ജനങ്ങളുടെ പൂര്‍ണ്ണമായ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള ദുഷ്പ്രവണതകളെക്കുറിച്ചു വിപുലമായ വിവര ശേഖരണം സാധ്യമാകും. അതോടുകൂടി ഭാവിയില്‍ ഈ പ്രവണതകള്‍ തടയുന്നതിന് ആവശ്യമായ കൃത്യവും ശക്തവുമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് കഴിയും. ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി നടത്തുന്ന പദ്ധതി ആയതിനാല്‍, ഈ പദ്ധതിയുടെ പേര് ജനങ്ങള്‍ക്ക് നിര്‍ദേശിക്കാം. അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി ഉടനെ പരസ്യപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button