KeralaLatest

കേരളീയത്തില്‍ ക്ലാസിക്കല്‍ ഡാന്‍സ് ചുവടുവെച്ച് കരുണപ്രിയ

“Manju”

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തില്‍ കേരള സര്‍ക്കാര്‍ സംഘടിപ്പിച്ചിരിക്കുന്ന കേരളീയം പരിപാടിയിലെ കലാഗ്രാമില്‍ ചുവടുവെച്ച് ശാന്തിഗിരി ആശ്രമം നെടുമങ്ങാട് ഏരിയയിലെ എച്ച്.ആര്‍.കരുണപ്രിയ. ശനിയാഴ്ച ടാഗോര്‍ തീയറ്ററിന് സമീപം സജ്ജീകരിച്ച സ്റ്റേജില്‍ നടന്ന ക്ലാസ്സിക്കല്‍ ഡാന്‍സ് വിഭാഗത്തിലാണ് ഭിന്നശേഷിക്കാരികൂടിയായ കരുണപ്രിയ ചുവടുവെച്ചത്. വിതുര പേരയത്തുപാറ ശാന്തിഭവനില്‍ എന്‍.എസ്. ഹരിലാലിന്റെയും ആര്‍. രജനിയുടെയും മകളാണ് ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം പ്രതിഭകൂടിയായ എച്ച്.ആര്‍. കരുണപ്രിയ. കേരളപ്പിറവിയോടനുബന്ധിച്ചാണ് സര്‍ക്കാര്‍ കേരളീയം പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നവംബര്‍ ഒന്ന് ആരംഭിച്ച കേരളീയം നാളെ (നവം.7 ന്) സമാപിക്കും.

https://www.facebook.com/hari.lal.9822924/posts

Related Articles

Back to top button