IndiaLatest

ഫ്രഞ്ച് ഓപ്പണ്‍; ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ സെമിയില്‍

“Manju”

പാരിസ്: ഇന്ത്യന്‍ താരം റോഹന്‍ ബൊപ്പണ്ണയും ഡച്ച് താരം മാത്‌വെ മിഡെല്‍കൂപ്പും ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഡബിള്‍സ് സെമിയില്‍ പ്രവേശിച്ചു. 2015ന് ശേഷം ആദ്യമായാണ് ബൊപ്പണ്ണ ഒരു ഗ്രാന്‍ഡ്സ്ലാം സെമിയിലെത്തുന്നത്. ഫ്രെഞ്ച് ഓപ്പണില്‍ പുരുഷ ഡബിള്‍സില്‍ ഇതാദ്യമായിട്ടാണ് താരം സെമിയിലെത്തുന്നത്.

42കാരനായ ബൊപ്പണ്ണയും ഡച്ച് താരവും ചേരുന്ന സംഘം ബ്രിട്ടീഷ് – ഫിന്‍ലന്റ് സഖ്യത്ത് തോല്‍പ്പിച്ചാണ് സെമിയിലെത്തിയത്. സ്‌കോര്‍ 4-6, 6-4, 7-6(3).

രണ്ട് മണിക്കൂറിലധികം നീണ്ട പോരാട്ടത്തില്‍ ടൈ ബ്രേക്കറിലേക്ക് പോയ അവസാന സെറ്റില്‍ 3 പോയിന്റിന് പിന്നിട്ട് നിന്ന ശേഷം തുടര്‍ച്ചയായി പത്ത് പോയിന്റ് നേടിയാണ് ബൊപ്പണ്ണയുടെ സഖ്യം വിജയിച്ചത്. 2017ല്‍ ഫ്രെഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഗബ്രിയേല ഡബ്രോവിസ്‌കിയുമൊത്ത് കിരീടം നേടിയിരുന്നു ബൊപ്പണ്ണ.

Related Articles

Back to top button