IndiaLatest

ലഹരിമരുന്ന് കേസ്; അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു

“Manju”

സിന്ധുമോൾ. ആർ

ബെംഗളൂരു : ബെംഗളൂരു ലഹരിമരുന്ന് കേസ് അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു . ബിനീഷ് കോടിയേരിയുടേയും അനൂപ് മുഹമ്മദിന്റേയും സിനിമ ബന്ധങ്ങളാണ് എന്‍സിബി (നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ) ഇപ്പോള്‍ അന്വേഷിക്കുന്നത് . ശനിയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി എന്‍സിബി സോണല്‍ ഡയറക്ടര്‍ അമിത് ഗവാട്ടെ വിവരങ്ങള്‍ ശേഖരിച്ചു .

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പുരോഗമിക്കുമ്പോള്‍ തന്നെ എന്‍സിബി വിവരങ്ങള്‍ തേടിയത് നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍. സാധാരണഗതിയില്‍ ഇ.ഡി.നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ക്കനുസൃതമായിട്ടാണ് എന്‍സിബി അന്വേഷണം നടത്തുക. ബിനീഷ് കോടിയേരിയെ നാളെ എന്‍സിബി കസ്റ്റഡിയില്‍ വാങ്ങിയേക്കും എന്നാണ് സൂചന .

Related Articles

Back to top button