EntertainmentLatest

പൃഥ്വിരാജിന്റെ ‘കടുവ’ യ്ക്ക് വിലക്ക്

“Manju”

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം കടുവയുടെ റിലീസ് കോടതി താത്ക്കാലികമായി തടഞ്ഞു.

സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറക്കുന്നതിനും റിലീസ് ചെയ്യുന്നതിനും താല്‍ക്കാലിക വിലക്ക് ബാധകമാണ്. സിനിമയുടെ തിരക്കഥ പ്രസിദ്ധീകരിക്കുന്നതിനും ഇത് ബാധകമാണ്. കേസ് ഡിസംബര്‍ 14ന് വീണ്ടും കേള്‍ക്കും.

ഒട്ടേറെ വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കുമൊടുവിലാണ് കടുവാക്കുന്നേല്‍ കുറുവച്ചനായി പൃഥ്വിരാജ് വെള്ളിത്തിരയിലെത്തുന്നു എന്ന വാര്‍ത്ത വന്നത്. സമാന കഥയെന്ന പേരില്‍ സുരേഷ് ഗോപി ചിത്രവുമായുള്ള നിയമ യുദ്ധത്തിന് ശേഷം കഥാപാത്രത്തിന്റെ പേര് പ്രഖ്യാപിച്ചുകൊണ്ടുള്ള ‘കടുവ’ സിനിമയുടെ പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തുവിട്ടിരുന്നു.

രണ്ട് സിനിമകളും പ്രഖ്യാപിച്ച ശേഷവും ജീവിതത്തിലെ കുറുവച്ചന്‍ രംഗത്തെത്തിയിരുന്നു. തന്റെ അനുമതിയില്ലാതെ തന്റെ കഥ സിനിമയാക്കാന്‍ പറ്റില്ല എന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ ആവശ്യം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്‍ജി പണിക്കരുമായി വാക്കു പറഞ്ഞ കഥയാണ് തന്റേതെന്ന് കുറുവച്ചന്‍ അവകാശപ്പെടുകയും ചെയ്‌തു.

Related Articles

Back to top button