LatestThiruvananthapuram
അമൃത് കലാശ് യാത്ര

തിരുവനന്തപുരം: നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി “മേരി മിട്ടി മേരാ ദേശ്”( എന്റെ മണ്ണ് എന്റെ രാജ്യം) പദ്ധതിയുടെ ബ്ലോക്ക് തലത്തിലെ അമൃത് കലശ യാത്ര നടത്തി. പോത്തൻകോട് ബ്ലോക്കിലെ ശാന്തിഗിരി വിദ്യാഭവൻ ഹയര്‍സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ പോത്തൻകോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബിൻദാസ്, ശാന്തിഗിരി വിദ്യാഭവന്‍ ഹയര്‍സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഇന്‍ചാര്‍ജ് ശ്രീജിത്ത്.എസ് വി , സിഐഎസ്എഫ് തുമ്പ എസ് ഐ എസ്.ഷാജി, നെഹ്റു യുവകേന്ദ്ര യൂത്ത് വളണ്ടിയർ പ്രവീൺ പി. എം, സ്കൂൾ വിദ്യാർത്ഥികൾ, സാമൂഹ്യ പ്രവർത്തകർ, കലാകായിക പ്രതിഭകൾ തുടങ്ങിയവർ പങ്കെടുത്തു.