IndiaLatest

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു

“Manju”

സിന്ധുമോൾ. ആർ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു. 85 ദിവസത്തിന് ശേഷം ആദ്യമായി രാജ്യത്ത് ആക്ടീവ് കൊവിഡ് കേസുകള്‍ ആറു ലക്ഷത്തിന് താഴെയെത്തി. 5,94,386 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.കഴിഞ്ഞദിവസം 48,648 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 1,21,090 പേര്‍ മരിച്ചു.73,73,375 പേര്‍ രോഗമുക്തി നേടി.

തമിഴ്‌നാട്ടില്‍ ഇന്ന് 2511 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 3848 പേര്‍ ഇന്ന് രോഗമുക്തി നേടി. 31 പേര്‍ മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ടുചെയ്യപ്പെട്ടു. തമിഴ്‌നാട്ടില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 7,24,522 ആയി. 6,91,236 പേര്‍ ഇതുവരെ രോഗമുക്തി നേടി. 11,122 പേര്‍ ഇതുവരെ മരിച്ചു. 22,164 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.

കര്‍ണാടകയില്‍ ഇന്ന് 3014 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7468 പേര്‍ രോഗമുക്തി നേടി. 28 മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 55,017 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. 7,57,208 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. 11,168 പേര്‍ ഇതുവരെ മരിച്ചു.

ആന്ധ്രാപ്രദേശില്‍ ഇന്ന് 2783 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8,23,348 ആയി. 7,92,083 പേര്‍ ഇതുവരെ രോഗമുക്തി നേടി. 24,575 ആക്ടീവ് കേസുകളാണ് നിലവില്‍ ആന്ധ്രയിലുള്ളത്. 6690 പേര്‍ ഇതുവരെ മരിച്ചു.

Related Articles

Back to top button