HealthKeralaLatest

നിങ്ങള്‍ വിഷം വിളമ്പുന്നവര്‍ ആകണോ..?

“Manju”

നിങ്ങള്‍ക്ക് അറിയാമോ ?നിങ്ങളുടെ വീട്ടില്‍ പ്രിയപ്പെട്ടവര്‍ക്കായി വിളമ്പുന്ന ഓരോ വിഭവങ്ങളിലും എത്രത്തോളം വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് ?
നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നിങ്ങള്‍ സ്നേഹത്തോടെ നല്‍കുന്ന പഴങ്ങളില്‍ മാരകമായ കീടനാശിനികള്‍ അടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ ?
കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 32,271 കാന്‍സര്‍ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എത്ര നിരോധനം വന്നിട്ടും, ഇത്തരം ഇത്തരം കീടനാശിനികള്‍ ഇന്നും ലോകത്ത് ഒഴുകികൊണ്ടിരിക്കുന്നു. ആഹാരത്തിലൂടെ നിരന്തരമായി ശരീരത്തില്‍ എത്തുന്ന കീടനാശിനികള്‍ കാന്‍സര്‍, വന്ധ്യത, രക്താതിസമ്മര്‍ദ്ദം പ്രമേഹം, നാഡീവ്യൂഹ സംബന്ധമായ തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകുന്നുണ്ട്.   കുഞ്ഞുങ്ങളുടെ കിഡ്നിയ്ക്കും ലിവറിനും അകത്തെത്തുന്ന കീടനാശിനികളെപുറംതള്ളാനുള്ള ശേഷി മുതിര്‍ന്നവരുടെതിനെക്കാള്‍ വളരെയെറെ കുറവാണ്.  ഗര്‍ഭിണികള്‍ കഴിക്കുന്ന ആഹാരത്തിലൂടെ ഗര്‍ഭസ്ഥശിശുവിലേക്ക്എത്തുന്ന കീടനാശിനികള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ പച്ചക്കറികളും ഫലങ്ങളും കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം ഗര്‍ഭസ്ഥ ശിശുവിന്റെ നാഡീവ്യൂഹത്തിനു് തകരാറുകള്‍ വരുത്തുവാന്‍ സാദ്ധ്യതയുണ്ടെന്ന്.

കര്‍ഷകന്റെ കണ്ണീര്‍
എന്നാല്‍ കീടനാശിനികള്‍ ഉപയോഗിക്കാതെ കൃഷി ചെയ്യുമ്പോള്‍ കീടങ്ങളുടെ ആക്രമണം കാരണം വിള നഷ്ടപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലാകുന്ന കര്‍ഷകന്‍ കാര്‍ഷിക വിളകളെ സംരക്ഷിക്കാന്‍ കീടനാശികള്‍ ഉപയോഗിക്കുവാന്‍ നിര്‍ബന്ധിതനാവുന്നു.  അല്ലാത്ത പക്ഷം ബാങ്ക് ലോണും കടം വാങ്ങിയും പലിശയ്ക്ക്  എടുത്തും കൃഷി നടത്തുന്ന കര്‍ഷകന്‍ കണ്ണീരണിഞ്ഞ് ജീവിതം അവസാനിപ്പിക്കുന്ന വാര്‍ത്തകള്‍ ഇടയ്ക്കിടയ്ക്ക് നമ്മള്‍ക്ക് ഞെട്ടലോടെ കേള്‍ക്കേണ്ടി വരുന്നു.
കീടനാശിനികള്‍മൂലം രോഗാതുരരാകുന്ന വലിയൊരു ഭാഗം ജനങ്ങളുടെ യാതനകള്‍ ഒരു വശത്തും, വിള നഷ്ടപ്പെട്ട് കടക്കെണിയിലാകുന്ന കര്‍ഷകരുടെ കണ്ണീര്‍ മറുവശത്തുമാകുമ്പോള്‍ സര്‍ക്കാരുകള്‍ പോലും ധര്‍മ്മസങ്കടത്തിലാകുന്നു.
പോംവഴി പ്രകൃതിയില്‍ നിന്നുതന്നെ കീടനാശിനിയെ സൃഷ്ടിക്കുക എന്നതാണ്.  കീടനാശിനി പ്രയോഗംമൂലം പഴങ്ങളിലും പച്ചക്കറികളുലുമുണ്ടകുന്ന വിഷാംശങ്ങള്‍ പ്രകൃതിയിലെ അമൂല്യമായ ഔഷധ സസ്യങ്ങള്‍ക്കൊണ്ടു തന്നെ നിര്‍വീര്യമാക്കാന്‍ കഴിയും. പഴങ്ങളുടെയും പച്ചക്കറികളുടെയും തനിമ ചോരാതെ തന്നെ ഇവയിലുള്ള വിഷാംശത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള പ്രകൃതിദത്ത മിശ്രിതമാണ് ആയുര്‍വേദ സിദ്ധ മരുന്ന് നിര്‍മ്മാണ രംഗത്ത്  60 ല്‍ പരം വര്‍ഷത്തെ പാരമ്പര്യമുള്ള ശാന്തിഗിരിയുടെ അഗ്രിവാഷ്.


ശാന്തിഗിരി ആഗ്രിവാഷിന്റെ പ്രത്യേകതകള്‍
100% പ്രകൃതിദത്ത ചേരുവകള്‍ പഴങ്ങള്‍ക്കോ, പച്ചക്കറികള്‍ക്കോ രുചി വ്യത്യാസമോ നിറ വ്യത്യാസമോ ഉണ്ടാകുന്നില്ല.

ഉപയോഗിക്കുവാന്‍ സൌകര്യപ്രദമാണ്.
രാജ്യാന്തര നിലവാരമുള്ള ലബോര്‍ട്ടറികളില്‍ ഗുണനിലവാര പരിശോധന റിപ്പോര്‍ട്ട്
ശാന്തിഗിരി അഗ്രിവാഷിന്റെ പ്രസക്തി
സമ്പൂര്‍ണ്ണ ജൈവ കൃഷിയിലൂടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും ലഭ്യതകുറവ് കാരണം കീടനാശിനികളുടെ സാന്നിദ്ധ്യമുള്ള പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുവാന്‍ നാം നിര്‍ബന്ധിതരായി തീരുന്നു. എന്നാല്‍ ഇത്തരം പച്ചക്കറികള്‍ ശാന്തിഗിരി അഗ്രിവാഷ് ചേര്‍ത്ത വെള്ളത്തില്‍ ഒരു മണിക്കൂര്‍ മുക്കിവച്ചതിനുശേഷം കഴുകിയെടുക്കുമ്പോള്‍ അതിലുള്ള വിഷാംശം 90% ത്തിലധികം നീക്കം ചെയ്യപ്പെട്ടിരിക്കും. ഇതിനുശേഷം പഴങ്ങളും, പച്ചക്കറികളും നേരിട്ടോ, പാചകം ചെയ്തോ ഉപയോഗിക്കാവുന്നതാണ്.

ശാന്തിഗിരി അഗ്രിവാഷിന്റെ പിറവി
ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഉള്ളില്‍ ചെല്ലുന്ന വിഷാംശം കാരണം രോഗികളായിത്തീരുന്ന മനുഷ്യരുടെ ദു:ഖം കാഞ്ഞങ്ങാട് സ്വദേശിയായ അഡ്വ.മോഹനന്റെ മനസ്സിനെ എന്നും അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. യു.എ.ഇ യിലെ ഒരു വന്‍കിട ഫ്രൂട്ട്സ് കമ്പനിയിലെ മാനേജര്‍ പദവിയിലിരിക്കുമ്പോഴും പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും വിഷാംശം നീക്കം ചെയ്യാനുള്ള വഴികളെക്കുറിച്ച് അദ്ദേഹം ചിന്തിച്ചുക്കൊണ്ടിരുന്നു. ശാസ്ത്രം നിസഹായമാകുന്ന ഈ കാര്യത്തില്‍ പ്രകൃതിയില്‍ നിന്നുതന്നെ പരിഹാരം കണ്ടുപിടിക്കാന്‍ തീരുമാനിച്ച അദ്ദേഹം ജോലി രാജി വച്ച് അതിനായി ഇറങ്ങി തിരിച്ചു. പശ്ചിമഘട്ട മലനിരകളിലും ആദിവാസി ഊരുകളിലുമായി നീണ്ട 18 വര്‍ഷത്തെ  കഷ്ടപ്പാടുകളുടെ ഒടുവില്‍ കീടനാശിനി പ്രയോഗംമൂലം പഴവര്‍ഗ്ഗങ്ങളിലും, പച്ചക്കറികളിലുമുണ്ടാകുന്ന വിഷാംശങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ഒരു പ്രകൃതിദത്ത ഫോര്‍മുല അദ്ദേഹം രൂപ്പെടുത്തി. ലബോര്‍ട്ടറിയില്‍ പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കിയ ഈ ഫോര്‍മുല ലോക ജനതയ്ക്ക് സത്യസന്ധതയോടെ ലഭ്യമാക്കാനുള്ള ഒരു കേന്ദ്രം തേടിയുള്ള അന്വേഷണത്തിലൊടുവില്‍ അദ്ദേഹം തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു.
അഡ്വ.മോഹനന്റെ പരിശ്രമങ്ങളുടെ ഉദ്ദേശശുദ്ധി ഉള്‍ക്കൊണ്ട ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഇതിനുവേണ്ട എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ശാന്തിഗിരി ആശ്രമത്തിന്റെ ഗവേഷണ വിഭാഗമായ ശാന്തിഗിരി റിസര്‍ച്ച് ഫൌണ്ടേഷന്റെ കീഴിലുള്ള ശാന്തിഗിരി സയന്റിഫിക് & ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഈ ഉദ്യമത്തെ ഏറ്റെടുക്കുകയും ശാസ്ത്രീയമായ രീതിയില്‍ ഗുണമേന്മ നിലനിര്‍ത്തിക്കൊണ്ട് ജനങ്ങള്‍ക്ക് സൌകര്യപ്രദമായി ഉപയോഗിക്കാവുന്നതരത്തിലും ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും ഈ ഉല്‍പ്പന്നം തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഇങ്ങനെ തയ്യാറാക്കപ്പെട്ട ഉല്‍പ്പന്നം ഇന്റര്‍നാഷണല്‍ അക്രഡിറ്റഡ് ലബോറട്ടറികളില്‍ പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കി. അഡ്വ.മോഹനന്റെ കണ്ടെത്തലുകള്‍ പൂര്‍ണ്ണ പരിശുദ്ധിയോടെ ആധുനിക സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തോടെ ശാസ്ത്രീയ നിര്‍മ്മാണത്തില്‍ ശാന്തിഗിരി ജനങ്ങളിലേക്ക് എത്തിക്കുന്നു.

ശാന്തിഗിരി അഗ്രിവാഷ് ലഭിക്കുന്നതിനായി ശാന്തിഗിരി മര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് വിളിക്കാവുന്നതാണ്.  ശാന്തിഗിരിയുടെ ഔട്ട് ലെറ്റുകളിലും, ഓണ്‍ലൈനിലും അഗ്രിവാഷ് ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍
Ph: 7907977231

Related Articles

Back to top button