Kottayam

കോവിഡിനുള്ള ആയൂര്‍വേദ മരുന്നെന്ന പേരില്‍ വാറ്റ് ചാരായം വില്‍പന നടത്തിയ ആള്‍ പിടിയില്‍.

“Manju”

ശ്രീജ.എസ്

കോട്ടയം : ഈന്തപ്പഴവും ജാതിക്കായും മറയൂര്‍ ശര്‍ക്കരയും ചേര്‍ത്ത് വാറ്റിയ ചാരായം കോവിഡിനുള്ള ആയൂര്‍വേദ മരുന്നെന്ന പേരില്‍ വില്‍പന നടത്തിയ ആള്‍ പിടിയില്‍.

ഈരാറ്റുപേട്ട കുറിഞ്ഞി പ്ലാവ് ഭാഗത്ത് താമസിക്കുന്ന മൂത്തേടത്ത് വീട്ടില്‍ ദേവസ്യ ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നിന്നും ഒന്നര ലിറ്റര്‍ വാറ്റുചാരായവും, 115 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും എക്സൈസ് സംഘം കണ്ടെടുത്തു.

ഈന്തപ്പഴവും ജാതിക്കായും മറയൂര്‍ ശര്‍ക്കരയും ഇട്ട് വാറ്റിയുണ്ടാക്കുന്ന ചാരയം തൊണ്ടയിലുള്ള കൊറോണ വൈറസിനെ കൊല്ലാനുള്ള പ്രതിരോധ വാക്സിനെന്ന പേരിലായിരുന്നു വില്‍പന. പ്രദേശത്ത് നടന്ന കല്യാണ പാര്‍ട്ടികളിലും ഈ ‘ഔഷധം’ വിതരണം ചെയ്തിരുന്നതായി എക്സൈസ് പറയുന്നു.

Related Articles

Back to top button