KeralaKottayamLatest

മന്നംജയന്തി ജനുവരി രണ്ടിന്

“Manju”

കോട്ടയം: ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കേണ്ട 145-ാമത് മന്നം ജയന്തി സമ്മേളനങ്ങളും ആഘോഷങ്ങളും കൊവിഡ് പശ്ചാത്തലത്തില്‍ വേണ്ടെന്നുവച്ച്‌, ജനുവരി രണ്ടിന് സംസ്ഥാനവ്യാപകമായി മന്നംജയന്തി ആചരിക്കുമെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു.

താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലും രാവിലെ 11ന് സമുദായാചാര്യന്റെ ചിത്രത്തിന് മുമ്ബില്‍ നിലവിളക്കു കൊളുത്തി, പുഷ്പാര്‍ച്ചന നടത്തും. പെരുന്നയിലെ മന്നംസമാധിമണ്ഡപത്തില്‍ മുന്‍പതിവുപോലെ, രാവിലെ 7.30 മുതല്‍ പുഷ്പാര്‍ച്ചന ആരംഭിക്കും. കൊവിഡ് മാനദണ്ഡം പാലിച്ച്‌ സമുദായാംഗങ്ങള്‍ക്കും മറ്റ് അഭ്യുദയകാംക്ഷികള്‍ക്കും അതില്‍ പങ്കെടുക്കാം.

സമുദായാചാര്യന്റെ ഓരോ ജന്മദിനവും നായര്‍ സര്‍വീസ് സൊസൈറ്റിയുടെ വളര്‍ച്ചയിലേക്കുള്ള പടവുകളാണ്. നായര്‍ സമുദായത്തിന്റെയും സര്‍വീസ് സൊസൈറ്റിയുടെയും പുരോഗതിക്കു വേണ്ടിയുള്ള പ്രവര്‍ത്തന ങ്ങളോടൊപ്പം, സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ പോരാടുകയും രാജ്യ ത്തിന്റെ സര്‍വ്വതോമുഖമായ പുരോഗതിക്കു വേണ്ടി ജീവിതാവസാനംവരെ അക്ഷീണം പരിശ്രമിക്കുകയുംചെയ്ത ആ ധന്യമായ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും ആദരപൂര്‍വ്വം സ്മരിക്കാനുള്ള അവസരമാണ് ഓരോ മന്നംജയന്തിയുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Related Articles

Back to top button