IndiaInternationalLatest

കൊവിഡ് രോഗിയുമായി സമ്പര്‍ക്കം; ലോകാരോഗ്യ സംഘടന തലവന്‍ ക്വാറന്റീനില്‍​

“Manju”

സിന്ധുമോൾ. ആർ

ജനീവ: കൊവിഡ് ബാധിതനുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രസ് അഥനോം ഗബ്രിയേസസ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ലോകാരോഗ്യ സംഘടന തലവന്‍ തന്നെയാണ് റ്റ്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.. അതേസമയം തനിക്ക് കൊവിഡ് ലക്ഷണങ്ങലോ ആരോഗ്യപരമായ മറ്റു പ്രശ്നങ്ങളോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘കൊവിഡ് പൊസീറ്റീവ് ആയ ഒരു വ്യക്തിയുമായി ഞാന്‍ സമ്പര്‍ക്കത്തില്‍ വന്നതായി വ്യക്തമായി. എനിയ്ക്ക് രോഗലക്ഷനങ്ങള്‍ ഒന്നും പ്രകടമായിട്ടില്ല എങ്കിലും ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് വരും ദിവസങ്ങളില്‍ ഞാന്‍ ക്വറന്റിനിലായിരിയ്ക്കും. വിട്ടിലിരുന്ന് ജോലി ചെയ്യും. ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിയ്ക്കുക എന്നത് ഏറെ പ്രധാനമാണ്. ഇത്തരത്തിലാണ് നം രോഗവ്യാപനത്തിന്റെ ശൃംഖല തകര്‍ക്കേണ്ടത്’ ലോകാരോഗ്യ സംഘടന തലവന്‍ ട്വീറ്റ് ചെയ്തു.

Related Articles

Back to top button