India

‘എയറോ ഇന്ത്യ’യുടെ പതിമൂന്നാമത് എഡിഷൻ, 2021 ഫെബ്രുവരി 3 മുതൽ 7 വരെ ബംഗളൂരുവിലെ യലഹങ്ക എയർഫോഴ്സ് സ്റ്റേഷനിൽ നടക്കും

“Manju”

ബിന്ദുലാൽ തൃശ്ശൂർ


‘എയറോ ഇന്ത്യ’യുടെ പതിമൂന്നാമത് എഡിഷൻ, 2021 ഫെബ്രുവരി 3 മുതൽ 7 വരെ ബംഗളൂരുവിലെ യലഹങ്ക എയർഫോഴ്സ് സ്റ്റേഷനിൽ നടക്കും. പ്രദർശനം കാണാനുള്ള മാധ്യമപ്രവർത്തകരുടെ രജിസ്ട്രേഷൻ ഇന്നു മുതൽ ആരംഭിച്ചു.

‘എയറോ ഇന്ത്യ 2021’വെബ്സൈറ്റ് വഴി ഓൺലൈൻ രജിസ്ട്രേഷനുള്ള സമയപരിധി 2020 ഡിസംബർ 6 വരെയാണ്. മീഡിയ രജിസ്ട്രേഷന് ഫീസ് ഉണ്ടായിരിക്കുന്നതല്ല. എന്നാൽ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തുന്ന വിദേശ മാധ്യമ പ്രവർത്തകർക്ക് നിയമാനുസൃതമുള്ള ‘ജെ വിസ ‘ഉണ്ടായിരിക്കണം.

മാധ്യമപ്രവർത്തകർക്ക് https://aeroindia.gov.in/media/mediaregcontent, എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. മാധ്യമ സ്ഥാപനത്തിന്റെ നിയമാനുസൃത തിരിച്ചറിയൽ കാർഡ് നമ്പർ, പി ഐ ബി / സംസ്ഥാന അക്രഡിറ്റേഷൻ കാർഡ് നമ്പർ ( അക്രഡിറ്റേഷൻ ഉള്ളവർക്ക്), ഗവൺമെന്റ് നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നമ്പർ, 512 കെബി യിൽ കുറഞ്ഞ സൈസിലുള്ള ഫോട്ടോ എന്നിവ രജിസ്ട്രേഷൻ സമയത്ത് ഇത് കയ്യിൽ ഉണ്ടായിരിക്കണം.

വ്യോമയാന,പ്രതിരോധ വ്യവസായ മേഖലകൾ സംയുക്തമായാണ് അഞ്ച് ദിവസത്തെ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

വ്യോമയാന വ്യവസായ രംഗത്തെ പ്രമുഖരും, ആഗോള നേതാക്കളും, ലോകമെമ്പാടുമുള്ള ഈ മേഖലയിലെ വിദഗ്ധരും പ്രദർശനത്തിൽ പങ്കെടുക്കും. വ്യോമയാന രംഗത്തെ പുതിയ ആശയങ്ങൾ,വിവരങ്ങൾ, വികസന പ്രവർത്തനങ്ങൾ എന്നിവപങ്കുവയ്ക്കുന്നതിന് ലഭിക്കുന്ന ഒരു മികച്ച അവസരമാണിത്. ആഭ്യന്തര വിമാന മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം മേക്ക് ഇൻ ഇന്ത്യ പദ്ധതിക്കും ‘എയറോ ഇന്ത്യ 2021’ ഒരു മുതൽക്കൂട്ടാകും.

ഇന്ത്യയിലെയും വിദേശത്തെയും ഉൾപ്പെടെ 500 ഓളം കമ്പനികൾ പ്രദർശനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

Related Articles

Back to top button