IndiaKeralaLatest

വോട്ടർമാർക്ക് സ്വപ്ന വാഗ്ദാനവുമായി ഒരു സ്ഥാനാർഥി

“Manju”
തമിഴ്നാട് :സൗജന്യ ഹെലികോപ്റ്റർ, ഒരു റോബോട്ട്, ഐ ഫോൺ, ചന്ദ്രനിലേക്ക് വെക്കേഷൻ തുടങ്ങി വോട്ടർമാർക്ക് വാഗ്ദാന പെരുമഴയുമായി സ്ഥാനാർഥി. തമിഴ്നാട് സൗത്ത് മധുരൈ മണ്ഡലത്തിൽ നിന്നുള്ള ശരവണൻ എന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പ്രകടന പത്രികയിലാണ് സ്വപ്ന സമാനമായ വാഗ്ദാനങ്ങൾ.

സ്വിമ്മിംഗ് പൂളുള്ള മൂന്ന് നില വീട്, കാർ, ഹെലികോപ്ടർ, ഒരു ബോട്ട്, ഒരു റോബോട്ട്, ഐ ഫോൺ, ചന്ദ്രനിലേക്ക് നൂറു ദിവസത്തെ വെക്കേഷൻ, യുവാക്കൾക്ക് ഒരു കോടി രൂപ എന്നിവയാണ് മുഖ്യ വാഗ്ദാനങ്ങൾ. ഇതിന് പുറമെ അടിസ്ഥാന സൗകര്യവികസനങ്ങളിലടക്കം അസാധാരണമായ പല ക്ഷേമ പദ്ധതികളും ഉറപ്പു നൽകുന്നുണ്ട്.

ബഹിരാകാശ ഗവേഷണ കേന്ദ്രം, റോക്കറ്റ് ലോഞ്ച് സൈറ്റ്, വേനലിലെ ചൂട് ചെറുക്കാൻ സ്വന്തം മണ്ഡലമായ മധുരയിൽ കൃത്രിമ മഞ്ഞുമല എന്നിവയാണ് പ്രകടന പത്രികയിലെ മറ്റ് വാഗ്ദാനങ്ങൾ. രാഷ്ട്രീയത്തിൽ യുവജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയാണ് തന്‍റെ മുഖ്യ ലക്ഷ്യമെന്നാണ് 34 കാരനായ ഈ സ്ഥാനാർഥി പറയുന്നത്.

‘തിരഞ്ഞെടുപ്പില്‍ എങ്ങനെ പങ്കെടുക്കണമെന്ന് പലർക്കും അറിയില്ല. ഇതിന്‍റെ പ്രക്രിയ എന്താണെന്ന് പഠിക്കുന്നതിനാണ് ഞാനും മത്സരിക്കുന്നത്. ആളുകൾക്ക് ഇതിനെപ്പറ്റി ധാരണ വന്നാൽ രാഷ്ട്രീയക്കാർ ഭയപ്പെട്ടു തുടങ്ങും. ഇത് മികച്ച ഭരണത്തിന് വഴിയൊരുക്കും’. ശരവണൻ പറയുന്നു.

ഇരുപതിനായിരം രൂപ വായ്പയെടുത്താണ് തിരഞ്ഞെടുപ്പ് ചിലവുകൾ നടത്തുന്നതെന്നും ശരവണൻ പറയുന്നു. ഇതില്‍ പതിനായിരം രൂപ നാമനിര്‍ദേശം ഫയൽ ചെയ്യുന്നതിനായി ചിലവഴിച്ചു. ‘സൗത്ത് മധുരയിൽ 2,30,000 വോട്ടുകളാണുള്ളത്. 5000 യുവാക്കൾ മത്സരിച്ച് 50 വോട്ട് വീതം നേടിയാൽ ഒരു പാർട്ടിക്കും തമിഴ്‌നാട്ടിൽ മത്സരിക്കാനാവില്ല. അവർ പൊതുജനങ്ങളെ ഭയപ്പെടും. ഇതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഞാൻ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്’. ശരവണൻ പറയുന്നു.

Related Articles

Back to top button