KeralaLatestThiruvananthapuram

ടെലിമെഡിസിൻ പദ്ധതി ഉദ്ഘാടനം സജി ചെറിയാന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.

“Manju”

മനു നായര്‍

ബുധനൂർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ മണ്ഡലത്തിലെ 177 വാർഡുകളിൽ ആരംഭിക്കുന്ന ടെലിമെഡിസിൻ പദ്ധതി പ്രവർത്തന ഉദ്ഘാടനം കരുണ ചെയര്‍മാന്‍  സജി ചെറിയാൻ എം.എല്‍.എ. നിര്‍വ്വഹിച്ചു.  ആദ്യ ഗുണഭോക്താവായ ബുധനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള കുന്നത്താമഠത്തിൽ സുകുമാരന്റെ വസതിയിൽ എത്തിയായിരുന്നു ചടങ്ങുകള്‍ നടന്നത് .  സുകുമാരന്റെ രോഗവിവരങ്ങൾ മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടറുമായി സംസാരിച്ചുകൊണ്ടാണ് ഉദ്ഘാടനം ആരംഭിച്ചത്. ടെലിമെഡിസിന്‍ പദ്ധതിയുടെ റിപ്പോർട്ട് ജനറൽ സെക്രട്ടറി എൻ.ആർ സോമൻ പിള്ളയും, പദ്ധതിനിർവഹണത്തെ സംബന്ധിച്ച് സോണി കുരുവിളയും സംസാരിച്ചു. കരുണാ മിഷൻ ബുധനൂർ മേഖലാ ചെയർമാൻ വി.കെ തങ്കച്ചൻ അധ്യക്ഷത വഹിച്ചു. കരുണാ ഗവേണിങ് കൗൺസിൽ സെക്രട്ടറി ഒ.എസ് ഉണ്ണികൃഷ്ണൻ,ബ്രഹ്മശ്രീ.സുരേഷ് ഭട്ടതിരി, ആർ.ആർ വർമ്മ പ്രൊഫ. പി.ഡി ശശിധരൻ പ്രൊഫ.പ്രകാശ് വയലിൽ, പുഷ്പലത മധു എന്നിവർ ആശംസ നേർന്നു.കരുണ മാന്നാർ മേഖലാ കോഡിനേറ്റർ അഡ്വക്കേറ്റ് സുരേഷ് മത്തായി സ്വാഗതവും പി രാജേഷ് കൃതജ്ഞതയും രേഖപ്പെടുത്തി.

Related Articles

Back to top button