IndiaLatest

തീയറ്റര്‍ ഉടമകളുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

“Manju”

തിരുവനന്തപുരം :കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സി കാറ്റഗറിയിലെ തിയേറ്ററുകള്‍ അടച്ചിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തിയേറ്റര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഞായറാഴ്ച സിനിമാ തിയേറ്ററുകള്‍ അടച്ചിടണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് ഫിയോക് കോടതിയെ സമീപിച്ചത്. എന്നാല്‍, 50 ശതമാനം സീറ്റുകളില്‍ പ്രവേശനം അനുവദിക്കണമെന്നാണ് ഫിയോക്കിന്റെ ആവശ്യം. നിലവിലെ സാഹചര്യത്തില്‍ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അടച്ചിട്ട എസി മുറിക്കുള്ളില്‍ രണ്ട് മണിക്കൂറിലധികം ഇരിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

Related Articles

Back to top button