IndiaLatest

സുശാന്തിന്റെ വളർത്തുനായ മരിച്ചിട്ടില്ല; റിപ്പോർട്ടുകൾ വ്യാജം

“Manju”

 

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിൻ്റെ മരണത്തെ തുടർന്ന് സങ്കടം സഹിക്കാനാവാതെ താരത്തിൻ്റെ വളർത്തുനായയും മരണപ്പെട്ടു എന്ന തരത്തിൽ ചില വാർത്തകൾ പ്രചരിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു തുടങ്ങിയ വാർത്ത പിന്നീട് ചില ഓൺലൈൻ മാധ്യമങ്ങളും ഏറ്റെടുത്തു

തൻ്റെ യജമാനനു വേണ്ടി ഏറെക്കാലമായി പരതുകാണെന്നും ഇനിയൊരിക്കലും അദ്ദേഹം തിരികെ വരില്ലെന്നും അവൻ മനസ്സിലാക്കിയിട്ടുണ്ടാവും. വേദന താങ്ങാൻ അവനു കഴിഞ്ഞില്ല. അവൻ ഭക്ഷണം കഴിക്കുന്നത് നിർത്തി. സുശാന്തിൻ്റെ മരണത്തിൽ ഫഡ്ജ് ആണ് ഏറെ അനുഭവിച്ചത്.’- ഇത്തരത്തിൽ ഒരു പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ, ഇത് തെറ്റായ വാർത്തയാണെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ഫഡ്ജ് മാത്രമല്ല, സുശാന്ത് വളർത്തുന്ന മറ്റ് മൂന്ന് വളർത്തുനായകളും മരിച്ചിട്ടില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. അവരെല്ലാവരും സുശാന്തിൻ്റെ വീട്ടിൽ തന്നെയുണ്ട്. വീടിൻ്റെ സകല കോണിലും സുശാന്തിനെ കണ്ടെത്താനായി ഫഡ്ജ് പരതി നടക്കുകയാണെന്നും സുശാന്തിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

ഈ മാസം 14ന് പുലർച്ചെയാണ് മുംബൈ ബാന്ദ്രയിലെ വീട്ടിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടിലെ വേലക്കാരനാണ് പൊലീസിൽ അറിയിച്ചത്. നടന് വിഷാദമായിരുന്നുവെന്നും ആറ് മാസമായി ചികിത്സയിലായിരുന്നു എന്നുമാണ് വിവരം. എന്നാൽ മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബത്തിന്റെ വാദം. പോസ്റ്റ്‌മോർട്ടത്തിലും മരണം ശ്വാസമുട്ടിയാണെന്നാണ് പറയുന്നത്. സുശാന്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് സൽമാൻ ഖാൻ ഉൾപ്പെടെ എട്ട് പേർക്കെതിരെ ഒരു അഭിഭാഷകൻ ക്രിമിനൽ പരാതി നൽകിയിരുന്നു. സൽമാൻ ഖാനൊപ്പം സംവിധായകൻ കരൺ ജോഹർ, ആദിത്യ ചോപ്ര, സാജിദ് നാദിയാവാല, സഞ്ജയ് ലീലാ ബൻസാലി, ഏക്ത കപൂർ, സംവിധായകൻ ദിനേഷ്, ഭൂഷൺ കുമാർ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

Related Articles

Back to top button