IndiaLatest

പതഞ്ജലിയുടെ സ്വാസരി കൊറോണിൽ കിറ്റിന് 250 കോടി നേടി

“Manju”

ശ്രീജ.എസ്

ഡ​ല്‍​ഹി: കോവിഡ് മരുന്ന് എന്ന അവകാശവാദവുമായി പതഞ്ജലി ഇറക്കിയ സ്വാസരി കൊറോണില്‍ കിറ്റിന് വന്‍ വിറ്റുവരവ്. നാലുമാസം കൊണ്ട് 250 കോടിയാണ് കൊറോണില്‍ കിറ്റ്‌ നേടിയതെന്ന് കമ്പനിയുടെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

അംഗീകൃത പരീക്ഷണങ്ങളൊന്നും നടത്താതെ പുറത്തിറക്കിയ പതഞ്ജലിയുടെ സ്വാസരി കൊറോണില്‍ കിറ്റിന്റെ പരസ്യങ്ങള്‍ക്ക്​ ആയുഷ്​ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് മരുന്ന് സംബന്ധിച്ച വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ കൊറോണിലിനെ കോവിഡ് മരുന്നായി ഉപയോഗിക്കാന്‍ കഴിയില്ലെന്നും, പ്രതിരോധശേഷി വര്‍ധിപ്പിക്കുക മാത്രമാണ് ഈ മരുന്ന് ചെയ്യുന്നതെന്നുമുള്ള വിശദീകരണവുമായി ബാബ രാംദേവ്​ രംഗത്തെത്തിയിരുന്നു.

ഒക്​ടോബര്‍ 18 വരെ മരുന്നിന്റെ 25 ലക്ഷം യൂണിറ്റുകള്‍ ഇന്ത്യയിലും വിദേശത്തുമായി വില്‍പന നടത്തി. ഓണ്‍ലൈനിലൂടെയും ഡയറക്​ട്​, ജനറല്‍ മാര്‍ക്കറ്റിങ്ങുകളിലൂടെയുമായിരുന്നു വില്‍പന. ജൂണ്‍ 23നാണ്​ കോവിഡ്​ ഭേദമാക്കുമെന്ന്​ അവകാശപ്പെട്ട്​ പതഞ്ജലി മരുന്ന്​ പുറത്തിറക്കിയത്​.

കോവിഡിനെതിരെയുള്ള മരുന്ന് എന്ന നിലയില്‍ പതഞ്ജലി ഇതിനെ പരസ്യം ചെയ്ത് വില്‍ക്കാന്‍ പാടില്ലെന്ന് ആയുഷ് മന്ത്രാലയം വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ എന്ന തരത്തിലാണ് പിന്നീട് ഈ മരുന്ന് വില്‍ക്കാന്‍ തുടങ്ങിയത്.

Related Articles

Check Also
Close
Back to top button