India

കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി അമിതാഭ്

“Manju”

കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിനായി രണ്ട് കോടി സംഭാവന നല്‍കി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. ഡല്‍ഹിയിലെ രഖബ് ഗന്‍ജ് ഗുരുദ്വാരയിലെ കൊറോണ സെറ്ററിലേക്കാണ് ബച്ചന്‍ സംഭാവന നല്‍കിയത്. തിങ്കളാഴ്ചയാണ് രഖബ് ഗഞ്ചിലെ കൊറോണ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് സിഖ് ഗുരുദ്വാര കമ്മിറ്റി പ്രസിഡന്റ് മജീന്ദര്‍ സിംഗ് സിര്‍സ പറഞ്ഞു.

വിദേശത്ത് നിന്ന് ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റേഴ്സും എത്തിക്കാന്‍ വേണ്ട സഹായം ചെയ്യുമെന്ന് ബച്ചന്‍ വാഗ്ദാനം ചെയ്തെന്നും സിര്‍സ പറഞ്ഞു. 300 ബെഡുകളാണ്   കൊറോണ സെന്ററാണ് രഖബ് ഗഞ്ച് ഗുരുദ്വാരയില്‍ സജ്ജീകരിച്ചിരിക്കുന്നത്. അതിനു വേണ്ട ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റേഴ്സ്, ഡോക്ടേഴ്സ്, മെഡിസിന്‍ എന്നീ സൗകര്യങ്ങളും  ഇവിടെയൊരുക്കിയതായി ഗുരുദ്വാര അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച മുതലാണ് രോഗികളെ ഇവിടെ പ്രവേശിപ്പിച്ച് തുടങ്ങുക.

എല്ലാ സേവനങ്ങളും ജനങ്ങള്‍ക്ക് സൗജന്യമായാണ് നല്‍കുക എന്നും ഗുരുദ്വാര കൊറോണ സെന്റര്‍ അധികൃതർ വ്യക്തമാക്കി. ഡല്‍ഹിയില്‍ കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സഹായവുമായി ബച്ചന്‍ രംഗത്തെത്തുന്നത്. രോഗവ്യാപനം കുറയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്.

Related Articles

Back to top button