IndiaKeralaLatest

വയനാട്ടില്‍ ജനവാസ മേഖലയില്‍ കണ്ടത് മൂന്ന് കടുവകളെ കണ്ടെത്തി

“Manju”

Tiger in Pathanamthitta: പിടിതരാതെ കടുവ...പിടികൂടാൻ മൂന്ന് ഷാർപ്പ്  ഷൂട്ടർമാരും! കെണിയൊരുക്കി വനപാലകർ, മാനത്തും കണ്ണുകൾ - search operation  underway for tiger at ...

സിന്ധുമോൾ. ആർ

വയനാട് : സുല്‍ത്താന്‍ ബത്തേരി: ജനവാസ മേഖലയില്‍ മൂന്ന് കടുവകള്‍ ഒരുമിച്ച്‌ ഇറങ്ങി. ബീനാച്ചി പൂതിക്കാടാണ് കടുവകളിറങ്ങിയത്. വനം വകുപ്പ് പ്രദേശത്ത് തെരച്ചില്‍ നടത്തുന്നു. ആളുകള്‍ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസമായി പ്രദേശത്ത് കടുവയുടെ ശല്യമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ തന്നെയാണ് കടുവയെ കണ്ട കാര്യം ഫോറസ്റ്റ് ഓഫീസര്‍മാരെ അറിയിച്ചത്. രണ്ട് ചെറിയ കടുവകളും തള്ളക്കടുവയുമാണ് നാട്ടിലിറങ്ങിയതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ ആഴ്ച വയനാട്ടില്‍ നിന്ന് നെയ്യാറിലെത്തിച്ച കടുവ ചാടിപ്പോയതും ഏറെ ആശങ്കയുണ്ടാക്കിയിരുന്നു. സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്നാണ് കടുവ രക്ഷപ്പെട്ടത്. അടുത്ത ദിവസം മയക്കുവെടി വെച്ചാണ് കടുവയെ പിടികൂടിയത്.

Related Articles

Back to top button