IndiaLatest

മുബൈയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

“Manju”

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. സര്‍ക്കാര്‍ ആശുപത്രിയായ മുംബൈയിലെ ജെജെ ഹോസ്പിറ്റലില്‍ കഴിഞ്ഞ 72 മണിക്കൂറിനിടെ 73 ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുകൂടാതെ, കിംഗ് എഡ്വേര്‍ഡ് മെമ്മോറിയല്‍ (കെഇഎം) ഹോസ്പിറ്റലിലെ 60 റസിഡന്റ് ഡോക്ടര്‍മാര്‍, ലോകമാന്യ തിലക് മുനിസിപ്പല്‍ ജനറല്‍ ഹോസ്പിറ്റലിലെ 80 ഡോക്ടര്‍മാര്‍, ആര്‍എന്‍ കൂപ്പര്‍ ഹോസ്പിറ്റലിലെ ഏഴ് ഡോക്ടര്‍മാര്‍ എന്നിവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

കൂടാതെ, താനെ നഗരത്തില്‍, ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയിലെ എട്ട് റസിഡന്റ് ഡോക്ടര്‍മാര്‍ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 90,928 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 56.5 ശതമാനം വര്‍ധന.രജിസ്റ്റര്‍ ചെയ്ത് 1000 രൂപ ആമസോണ്‍ വൗച്ചറുകള്‍ നേടാനുള്ള അവസരം നേടൂ.3,51,09286 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. 6.43 ശതമാനമാണ് ഇന്ത്യയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ബുധനാഴ്ച 58,097 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരുന്നത്. ഒറ്റ ദിവസം കൊണ്ട് 325 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 4,82,876 ആയി ഉയര്‍ന്നു.

രാജ്യ തലസ്ഥാനമായ ദല്‍ഹിയിലും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായി. 10,665 പേര്‍ക്കാണ് ദല്‍ഹിയില്‍ ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. മെയ് 12ന് ശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയും കേസുകള്‍ ദല്‍ഹിയില്‍ സ്ഥിരീകരിക്കുന്നത്.അതേസമയം കൊവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലും കര്‍ണാടകയിലും രാത്രി കര്‍ഫ്യൂവും വാരാന്ത്യ കര്‍ഫ്യുവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദല്‍ഹിയിലും വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.രാജ്യം ഗുരുതര കൊവിഡ് വ്യാപനത്തിലേക്കാണ് പോകുന്നതെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യയില്‍ കൊവിഡിന്റെ വ്യാപനശേഷി (ആര്‍ വാല്യു) 2.69 ആണ്. ഇതുവരെയുള്ളതില്‍വച്ച്‌ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.ഇത് പ്രകാരം കൊവിഡ് പിടിപെട്ട പത്ത് പേരില്‍ നിന്ന് കുറഞ്ഞത് 26 പേരിലേക്കു വരെയാണ് പകരാന്‍ സാധ്യതയുള്ളത്.

Related Articles

Back to top button