![](https://i0.wp.com/santhigirinews.org/wp-content/uploads/2020/11/7.jpeg?resize=299%2C168&ssl=1)
സിന്ധുമോൾ. ആർ
വയനാട്: പടിഞ്ഞാറയില്‍ ഏറ്റുമുട്ടലില്‍ മരണപ്പെട്ട മാവോയിസ്റ്റ് പ്രവര്ത്തകന് വേല്‍മുരുഖന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തും. ഏറ്റുമുട്ടലിനിടെ ഓടി രക്ഷപ്പെട്ട അഞ്ച് മാവോയിസ്റ്റുകള്‍ക്കായുളള തിരച്ചില്‍ ബാണാസുര വനത്തില്‍ തണ്ടര്‍ബോള്‍ട്ടിന്റെ കൂടുതല്‍ സേനയെ വിന്യസിപ്പിച്ച് നടത്തുകയാണ്.
ഇന്നലെ രാത്രിയാണ് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വേല്‍മുരുകന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചത്. മൃതദേഹം ആവശ്യപ്പെട്ട് ഇതുവരെ ബന്ധുക്കളാരും സമീപിച്ചില്ല. ഏറ്റുമുട്ടലിനിടെ ഓടി രക്ഷപ്പെട്ട വേല്‍മുരുകനൊപ്പം ഉണ്ടായിരുന്ന അഞ്ച് പേര്‍ക്കായി തണ്ടര്‍ബോള്‍ട്ട് വനത്തില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ഇതില്‍ ഒരാള്‍ക്ക് ഏറ്റുമുട്ടലില്‍ പരുക്കേറ്റതായും വിവരം ലഭിച്ചു. തണ്ടര്‍ബോള്‍ട്ടിലെ വിവിധ സംഘങ്ങള്‍ വ്യത്യസ്ത മേഖലകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തി വരുന്നത്.