IndiaKeralaLatest

കുട്ടികളിലും വാക്‌സിനേഷന് തയാറെന്ന് ഫൈസര്‍

“Manju”

ന്യൂഡല്‍ഹി: കുട്ടികളിലും കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ തയാറെന്ന് ഫൈസര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഇതിനുള്ള അനുമതി വേഗത്തിലാക്കാനുള്ള അപേക്ഷ ഫൈസര്‍ നല്‍കി. ഫൈസര്‍ വാക്‌സിന്‍ ഇക്കൊല്ലംതന്നെ ഇന്ത്യയില്‍ ലഭ്യമാകുമെന്നാണ് സൂചന.
മൊഡേണ വാക്‌സിന്‍ അടുത്തവര്‍ഷമേ വിതരണത്തിനെത്തൂ. ഇന്ത്യയിലെ വിതരണത്തിന് ഫൈസര്‍ ചില ഉപാധികള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അതിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വൈകാതെയുണ്ടാകും. വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ക്ക് നേരിട്ടുനല്‍കില്ലെന്ന് അമേരിക്കന്‍ കമ്ബനികള്‍ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ഇടപെടല്‍.
ഫൈസര്‍ വാക്‌സിന്‍റെ അടിയന്തര ഉപയോഗത്തിന് നേരത്തേ കേന്ദ്രം അനുമതി നല്‍കിയിരുന്നില്ല. രണ്ടാംതരംഗം വ്യാപകമാവുകയും രാജ്യത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാവുകയും ചെയ്‌തപ്പോഴാണ് സംസ്ഥാനങ്ങളുടെ സമ്മര്‍ദത്തിനുവഴങ്ങി വിദേശത്തുനിന്ന് സംഭരിക്കാനുള്ള നീക്കം ആരംഭിച്ചത്.
മൊഡേണ അടുത്തകൊല്ലം അഞ്ചുകോടി ഡോസ് ലഭ്യമാക്കാനാണ് ശ്രമം നടക്കുന്നത്. പ്രമുഖ മരുന്നുകമ്ബനിയായ സിപ്ല മുഖേനയായിരിക്കും അത് ഇന്ത്യയിലെത്തുക.

Related Articles

Back to top button